ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ 10 വര്‍ഷം ട്രെയിലര്‍ മാത്രമായിരുന്നെന്നും ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബരാക്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് തന്നെ വിവിധ വകുപ്പുകള്‍ 100 ദിന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയുടെ സങ്കല്‍പ്പ് പത്ര അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതിയാണ്. 2047-ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനുള്ള അടിത്തറ കെട്ടിപ്പടുത്തു. കോണ്‍ഗ്രസ് ഉണ്ടാക്കിയ വിടവുകള്‍ നികത്തുകയായിരുന്നു ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം.
രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മൂന്നാം തവണ മുമ്പെങ്ങുമില്ലാത്ത വിധം ത്വരിതഗതിയിലുള്ള വികസനത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. മൂന്നാമൂഴത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ തന്നെ ഇത്ദൃശ്യമാകും. പ്രധാനമന്ത്രി പറഞ്ഞു.
‘ബംഗാളില്‍ ഹിന്ദുക്കള്‍ രണ്ടാം കിട പൗരന്മാര്’
ബംഗാളിലെ മമത സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇവിടെ രാമനവമി ആഘോഷിക്കാന്‍ പോലും ഹിന്ദുക്കള്‍ക്ക് സാധിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് കോണ്‍ഗ്രസും ഇടതുപക്ഷവും കൈക്കൊള്ളുന്നതും. ബോംബ് നിര്‍മാണം തൃണമൂല്‍ കോണ്‍ഗ്രസ് കുടില്‍ വ്യവസായമാക്കി മാറ്റി. രാമനാമം ജപിക്കുന്നവരെ പോലും തൃണമൂല്‍ ഭീഷണിപ്പെടുത്തുകയാണ്.
തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പരാമര്‍ശവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളെ ഭാഗീരഥി നദിയില്‍ മുക്കുമെന്നും അല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നുമാണ് കബീര്‍ പറഞ്ഞത്. മോദി വ്യക്തമാക്കി. റാലിക്ക് മുന്നോടിയായി ബരാക്പൂരില്‍ പ്രധാനമന്ത്രി റോഡ്ഷോയും സംഘടിപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: