മുംബൈ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ച മുംബൈ ഭൂഗര്‍ഭ മെട്രോയെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങള്‍. പ്രവര്‍ത്തനമാരംഭിച്ച രണ്ടാം ദിനത്തില്‍ 20,482 പേര് മെട്രോയില്‍ യാത്ര ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാവിലെ ആറര മുതല്‍ രാത്രി ഒമ്പത് വരെയുള്ള കണക്കാണിത്.
മുംബൈ മെട്രോ ലൈന്‍-3, ബാന്ദ്ര കുര്‍ള കോംപ്ലക്സ് (BKC) മുതല്‍ ആരേയ് കോളനി വരെയാണ് ഭൂഗര്‍ഭ മെട്രോ സര്‍വീസ് നടത്തുന്നത്. ജനങ്ങള്‍ കൂടുതലായും മെട്രോ സര്‍വീസിനെ ഉപയോഗപ്പെടുത്തുന്നത് റോഡിലെ ട്രാഫിക് 35 ശതമാനം കുറയ്ക്കും. 6.5 ലക്ഷം വാഹനട്രിപ്പുകള് ഒഴിവാക്കാന്‍ സാധിക്കും. ഇതിലൂടെ 3.54 ലക്ഷം ലിറ്റര്‍ ഇന്ധനലാഭമുണ്ടാകുമെന്നും മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെയാണ് മുംബൈ മെട്രോ 3 ലൈന്‍ പ്രവര്‍ത്തിക്കുക. ഞായറാഴ്ചകളില്‍ രാവിലെ എട്ടര മുതല്‍ രാത്രി 10.30 വരെയും. പൂര്‍ണമായും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ചതാണ് മുംബൈ മെട്രോ-3. അത്യാധുനിക സൗകര്യങ്ങളടങ്ങിയ മെട്രോ സര്‍വീസാണിത്. എട്ട് കോച്ചുകള്‍ ഇതിലുണ്ട്. ഒരേസമയം 2,500 യാത്രക്കാരെ വഹിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: