ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായി അരവിന്ദ് കെജ്രിവാള് ഖലിസ്ഥാന്‍ ഭീകരരില്‍ നിന്നും 133 കോടി രൂപയോളം കൈപ്പറ്റിയെന്ന ആരോപണം എന്‍ഐഎ അന്വേഷിക്കണമെന്ന് എന്‍ ഐഎ ശുപാര്‍ശ. ദല്‍ഹി ലഫ് ഗവണര്‍ സക്സേനയാണ് ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ദല്‍ഹി ലഫ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെജ്രിവാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. ഖലിസ്ഥാന്‍ ഭീകരവാദിയായ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദേവീന്ദര്‍ പാല് സിങ്ങ് ഭൂള്ളറിനെ മോചിപ്പിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്താണ് അരവിന്ദ് കെജ്രിവാള് 133 കോടി രൂപ പണം കൈപ്പറ്റിയിരിക്കുന്നത് എന്നാണ് ആരോപണം. ഖലിസ്ഥാന്‍ സംഘടനയ്ക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കാമെന്ന് ഏറ്റിരുന്നത്രെ. 2014 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷത്തിലാണ് ഇത്രയും തുക വാങ്ങിയത്.
ഇത് സംബന്ധിച്ച് ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ വീഡിയോ തെളിവ് സഹിതം പരാതിപ്പെട്ടിരുന്നു. 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച് മോണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍വെച്ച് ഖലിസ്ഥാന്‍ നേതാക്കളുമായി അരവിന്ദ് കെജ്രിവാള് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ മറ്റൊരു ആം ആദ്മി നേതാവ് ഡോ. മുനീഷ് കുമാര്‍ സിങ്ങ് എക്സില്‍ പങ്കുവെച്ചിരുന്നു. 1993ലെ ദല്‍ഹി ബോംബ് സ്ഫോടനക്കേസിലെ പ്രധാനപ്രതിയാണ് ദേവീന്ദര്‍ പാല് സിങ്ങ് ഭുള്ളര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: