തിരുവനന്തപുരം: കേരള സര്‍വകലാശാല എംപ്ലോയീസ് യൂണിയന്റെ നിയമവിരുദ്ധ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ഇന്ന് ഉച്ചയ്ക്ക് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് ഹാളിലാണ് പരാതിക്ക് ആസ്പദമായ പരിപാടി സംഘടിപ്പിച്ചത്.
സര്‍വകലാശാല ജീവനക്കാരുടെ ഇടതുപക്ഷ യൂണിയനുകളുമായി ബന്ധമുള്ള സംഘടനയായ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ മറവിലാണ് രാഷ്ട്രീയ പ്രചരണ പരിപാടി നടത്തിയത്. സിപിഐ (എം) നെ പ്രതിനിധീകരിക്കുന്ന രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് ആണ് മുഖ്യപ്രഭാഷകന്‍.
സംഘാടകരും പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരായും മറ്റ് ബൂത്ത് ഓഫീസര്‍മാരായും ചുമതലകളില്‍ നിയോഗിക്കപ്പെട്ട യൂണിവേഴ്സിറ്റി ജീവനക്കാരാണ്.
ഈ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി സ്വാധീനിക്കാനും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും സാധ്യതയുള്ളതിനാല്‍ പരിപാടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ബിജെപി നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പരിപാടിയുടെ പ്രത്യേക അജണ്ടയും രാഷ്ട്രീയ ലക്ഷ്യവും വ്യക്തമാക്കുന്ന പോസ്റ്റര്‍ ഉള്‍പ്പെടെ നല്‍കിയാണ് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: