കോട്ടയം : കോളേജുകളില്‍ ആര്‍ട്സ് ഫെസ്റ്റിവലുകളിലും മറ്റും പ്രതിഫലം നല്കി പുറത്തു നിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ കുറച്ചു നാള് മുന്‍പുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടേതാണ് ഈ ശുപാര്‍ശ. പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്ക് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം . 200 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതി വേണം. പരിപാടികള്‍ അഞ്ചുദിവസം മുമ്പ് കോളേജ് മേധാവിയെ അറിയിക്കണം. പ്രതിഫലം നല്കുന്നതില് തെറ്റില്ല . അധ്യാപകരുടെ മേല്‍നോട്ടം, പോലീസ്, അഗ്നിരക്ഷാസേന, മെഡിക്കല്‍ സംഘങ്ങള്‍ തുടങ്ങിയവയുടെ സേവനം സ്ഥാപനമേധാവി ഉറപ്പുവരുത്തണം എന്നീ ഉപാധികളാണ് സമിതി മുന്നോട്ടു വയ്ക്കുന്നത്.
ക്യാമ്പസുകളുടെ ഹോസ്റ്റലുകളുടെയും സുരക്ഷ ചുമതല കഴിവതും വിമുക്തഭടന്മാരെ ഏല്‍പ്പിക്കണമെന്നും കോളേജ് യൂണിയന് ഓഫീസുകളുടെ പ്രവര്‍ത്തനം വൈകിട്ട് ആറുവരെയായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ സമയം വേണമെങ്കില്‍ സ്ഥാപന മേധാവിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: