Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ബോധവല്‍ക്കരണമല്ല നടപടി വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 11:17 am IST
inEditorial, Vicharam

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെ നാടായി മാറുകയാണെന്ന ആക്ഷേപം വളരെക്കാലമായി ഉള്ളതാണെങ്കിലും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുകയാണെന്ന് പറയേണ്ടി വരുന്നു. ലഹരിപ്പിശാചുക്കള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിഞ്ഞാടുക തന്നെയാണ്. മനുഷ്യമന:സാക്ഷിയെ നടുക്കുന്ന അക്രമങ്ങള്‍, കൊലപാതങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ നീചമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രക്തബന്ധങ്ങള്‍ക്കു പോലും യാതൊരു വിലയും കല്‍പ്പിക്കാതെ മകന്‍ മാതാപിതാക്കളെ നിഷ്‌കരുണം കൊലപ്പെടുത്തുന്നു. സഹോദരന്‍ സഹോദരിയെ ലൈംഗികാധിക്രമത്തിന് ഇരയാക്കുന്നു. സഹപാഠിയില്‍ ഒരുവനെ റാഗിങ് എന്ന പേരില്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തുന്നു.

ദിവസംതോറും ഇത്തരം സംഭവങ്ങളുടെ തനിയാവര്‍ത്തനം കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതു തന്നെ വളരെയധികം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ സംഭവങ്ങള്‍ വേറെയും ഉണ്ടാവും. പത്രങ്ങള്‍ വായിക്കാനും വാര്‍ത്താചാനലുകള്‍ കാണാനും തോന്നാത്ത വിധം ചെടിപ്പുളവാക്കുന്ന വിധത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകുകയാണ്.

പലതരത്തിലുള്ള ലഹരിയുടെ ഉപയോഗമാണ് ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്ന് ഓരോ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. . പിടിയിലാവുന്ന പ്രതികളുടെ നാവില്‍ നിന്നുതന്നെ അത് കേള്‍ക്കാനും കഴിയുന്നു. പതിവ് സംഭവമെന്ന നിലയിലാണ് പോലീസും ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇനി ഇങ്ങനെയൊക്കെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നൊരു മനോഭാവം പോലീസിനെയും പിടികൂടിയിരിക്കുന്നു എന്നുവേണം കരുതാന്‍. മയക്കുമരുന്ന് കടത്തുകാരും വിതരണക്കാരും വളരെ ശക്തരായതിനാല്‍ അവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്ന് പോലീസിന് അറിയാം. പിടികൂടിയാല്‍ തന്നെ ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള പ്രതികള്‍ രക്ഷപ്പെടുന്നു. അല്ലെങ്കില്‍ നേരിയ ശിക്ഷ മാത്രം ലഭിക്കുന്നു. രണ്ടായാലും പിന്നെയും മയക്കുമരുന്ന് കടത്തും അതിന്റെ വിതരണവും തുടരും. കേരളത്തില്‍ എവിടെയും മാരക ലഹരിയുള്ള മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇങ്ങനെയൊരു പശ്ചാത്തലം രൂപപ്പെട്ടതിനെപ്പറ്റി രാഷ്‌ട്രീയവും ഭരണപരവുമായ കാരണങ്ങളുണ്ടെന്ന് കാണാതിരിക്കാനാ വില്ല.

ഇക്കഴിഞ്ഞ ദിവസമാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ പോലീസ് കഞ്ചാവ് വേട്ട നടത്തിയത്. ക്യാമ്പസില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ചില വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയത്. ക്യാമ്പസില്‍ എത്തിച്ച കഞ്ചാവ് തൂക്കം നോക്കി വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നുവത്രേ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നു മാത്രമല്ല പിടിയിലായവരില്‍ ഈ സംഘടനയുടെ നേതാവുമുണ്ട്. ഇക്കാര്യം മറച്ചു പിടിക്കാന്‍ പല ശ്രമങ്ങളും ബന്ധപ്പെട്ടവര്‍ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല. സത്യസന്ധരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി. ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ക്യാമ്പസിലെ ലഹരി ഉപയോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ചിലര്‍ പെരുമാറിയത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ തങ്ങള്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ താല്‍പ്പര്യമാണ് വലുതെന്ന് കരുതുന്ന അദ്ധ്യാപകര്‍ വലിയൊരു പ്രശ്‌നം തന്നെയാണ്.

തങ്ങള്‍ എന്തുചെയ്താലും രക്ഷിക്കാന്‍ ആളുണ്ടെന്ന ഉറച്ച വിശ്വാസമാണ് എസ്എഫ്‌ഐയെ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നയിക്കുന്നത്. ക്രിമിനലിസത്തെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയമായി കാണുന്ന ഇക്കൂട്ടര്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന് ആര്‍ക്കും ഊഹിക്കാനാവില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ പോലും എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത് ലഹരിയുടെ പിന്‍ബലത്തില്‍ അല്ലെന്ന് ആര്‍ക്ക് പറയാനാവും?

മദ്യനിരോധനം അല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുന്നിടത്ത് വലിയൊരു ചതിയുണ്ട്. മദ്യവര്‍ജനത്തിന്റെ പേരുപറഞ്ഞ് നിര്‍ബാധം മദ്യം ഒഴുക്കുകയെന്നതാണ് നയം. മദ്യം നിരോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നത് കേള്‍ക്കാം. മദ്യം പുഴ പോലെ ഒഴുക്കിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇക്കൂട്ടര്‍ വിശദീകരിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മദ്യവര്‍ജനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ബോധവല്‍ക്കരണം വെറും തട്ടിപ്പാണ്. ഇതുതന്നെയാണ് മയക്കുമരുന്നിന്റെ കാര്യത്തിലും പറയാനുള്ളത്. ശക്തമായ നടപടികളാണ് വേണ്ടത്. പക്ഷേ പാര്‍ട്ടി നേതാക്കള്‍ തന്നെ മയക്കുമരുന്ന് കടത്തുകാരാവുമ്പോള്‍ ഭരണം നോക്കുകുത്തിയാകുന്നത് സ്വാഭാവികം. ഇതിനൊരു മാറ്റം വന്നാലല്ലാതെ ലഹരിയുടെ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാവില്ല.

Tags: drugskeralamcampusawareness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.