Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്ണില്‍ ചോരയില്ലാത്ത കാമ്പസ് കാടത്തം

മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുകയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭീകരമുഖം സ്വയം എടുത്തണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം സംഘടനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 10:20 am IST
in Editorial

കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ്ങിന്റെ പേരില്‍ നടന്ന അതിക്രൂര പീഡനം, ഇടതു സംഘടനകളും അവരുടെ വിദ്യാര്‍ഥി വിഭാഗങ്ങളും ഒരു തലമുറയെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ഉദാഹരണമാണ്. മനസ്സാക്ഷി, മനുഷ്യത്വം, സഹജീവി സ്നേഹം, അനുകമ്പ തുടങ്ങിയ വാക്കുകളുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന മാനസികാവസ്ഥയിലേയ്‌ക്ക് എത്തിക്കഴിഞ്ഞ ഒരു സംഘത്തെയാണ്, ഭരണ സംവിധാനത്തിന്റെ തണലില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കയറൂരി വിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും ഇത്തരക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടം സമൂഹ ജീവിതത്തെത്തന്നെ തകിടം മറിക്കുന്ന നിലയിലേയ്‌ക്ക് എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതിനു പേര് റാഗിങ്. പുറത്ത് വിദ്യാര്‍ഥി സംഘട്ടനമെന്നും. കോളജുകളില്‍ ഇടിമുറികളും ആയുധപ്പുരകളും ഗുണ്ടാപ്പിരിവും മദ്യ- മയക്കുമരുന്ന് ഉപയോഗവും നാട്ടുനടപ്പായകാലമായി മാറിയിരിക്കുന്നു ഇടതു ഭരണത്തിനു കീഴില്‍.

മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുകയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭീകരമുഖം സ്വയം എടുത്തണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം സംഘടനകള്‍. കോട്ടയത്തെ നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന പീഡനം വിവരിക്കാന്‍പോന്ന വാക്കുകള്‍ ലോകത്തെ ഒരു ഭാഷയിലും കാണുമെന്നു തോന്നുന്നില്ല. കൈകാലുകള്‍ വരിഞ്ഞു മുറുക്കി നിസ്സഹായനാക്കി കട്ടിലില്‍ കിടത്തിയ സഹപാഠിയുടെ ശരീരത്തില്‍ കോമ്പസുകൊണ്ടു തുടരെ കുത്തി ആസ്വദിക്കുന്ന സഹജീവികളെ വാക്കുകള്‍കൊണ്ടു വിശേഷിപ്പിക്കാനുമാവില്ല. പ്രാണവേദനയിലും പിടയാന്‍പോലുമാകാതെ നിലവിളിക്കുമ്പോള്‍ ചുറ്റും നിന്ന് ആര്‍ത്ത് അട്ടഹസിക്കുന്നവര്‍ ഏതു ജീവിഗണത്തില്‍പ്പെടുമെന്നും പറയാനാവില്ല. കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലും ഭീകരരുടെ താവളങ്ങളിലും മറ്റും നടക്കുന്നതായി പറഞ്ഞു കേള്‍ക്കുന്ന പീഡനമുറകള്‍ കണ്ടും ചെയ്തും ആസ്വദിക്കുന്ന ഈ നവതലമുറ, പോകുന്നത് ഏതു ദിശയിലേയ്‌ക്കെന്ന്, അവര്‍ക്കു തണല്‍ ഒരുക്കിക്കൊടുക്കുന്നവര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, സമൂഹം ഇതേക്കുറിച്ചു ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട കാലം വൈകുന്നു. ക്രൂരതയും പരപീഡനത്തിലെ ആനന്ദവും സൂചിപ്പിക്കുന്ന സാഡിസം എന്ന ഇംഗ്ളീഷ് വാക്കും ഇവരുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ പ്രാപ്തമാണെന്നു തോന്നുന്നില്ല.

ഒന്നിനു പിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവങ്ങളില്‍ തലപൊക്കുമ്പോഴും അവയെ മൂടിവയ്‌ക്കാനും അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യാനുമുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ഭീകര പീഡനങ്ങളെത്തുടര്‍ന്നു മരണമടഞ്ഞതും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലയ്‌ക്കു കൊടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും ഭരണസംവിധാനത്തെ ഉണര്‍ത്താന്‍ അതൊന്നും പര്യാപ്തമായില്ല. അന്നൊക്കെ കണ്ട തണുത്ത പ്രതികരണം അതിന്റെ വഴിക്കു തുടര്‍ന്നു പോരുന്നു. തങ്ങള്‍ക്കു മദ്യവും മയക്കുമരുന്നുകളും ആസ്വദിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കിക്കൊള്ളണമെന്ന തിട്ടൂരം ഇറക്കുകയും അതുചെയ്യാത്തവരെ ശാരീരിക പീഡനത്തിനിരയാക്കി അത് ആസ്വദിച്ചു ലഹരി നുണയുകയും ചെയ്യുന്നതാണ് പുതിയ ശൈലി. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരായി കലാലയങ്ങളില്‍ വിലസുന്ന ഇത്തരം കുട്ടിസ്സഖാക്കള്‍, ഇടതു സംഘടനകള്‍ക്കു ഭാവിയിലേയ്‌ക്കുള്ള നിക്ഷേപങ്ങളായിരിക്കാം. പക്ഷേ, പൊതു സമൂഹത്തിന് അവര്‍ ഭാവിയില്‍ എന്താകുമെന്നു ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. ആതുര സേവനവും സാഡിസവും ഒത്തു പോകില്ലല്ലോ.

കോട്ടയത്തെ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ട അഞ്ചുപേരെ സസ്പെന്‍ഡു ചെയ്തുവത്രെ. സംഘടന അവരെ പുറത്താക്കുകയും ചെയ്തു. ഇതു രണ്ടും നാളെ തിരുത്താവുന്നവമാത്രം. പീഡന പര്‍വത്തിനു നേതൃത്വം നല്‍കിയ വ്യക്തി, സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്സസ് അസ്സോസിയേഷന്‍ സെക്രട്ടറിയാണ്. ഈ വ്യക്തിയടക്കം മൂന്നുപേര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുമാണ്. രണ്ടു പേര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും. ആദ്യ മൂന്നുപേര്‍ ഒരു വര്‍ഷത്തിനപ്പുറം ശുശ്രൂഷാ രംഗത്ത് ഇറങ്ങേണ്ടവരാണ്. പരീക്ഷകള്‍ ജയിച്ചതുകൊണ്ടുമാത്രം ആരും, ശരിയായ അര്‍ഥത്തില്‍ നഴ്സോ ഡോക്ടറോ ഒന്നും ആവില്ല. മനസ്സുകൂടി അര്‍പ്പിക്കേണ്ട മേഖലകളാണ് അതൊക്കെ. ആ മനോഭാവം ഇത്തരക്കാരുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും എന്നതിലാണ് സമൂഹം ആശങ്കപ്പെടേണ്ടത്.

Tags: StudentsRagingcampusleft organizations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പുതിയ വാര്‍ത്തകള്‍

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.