ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 384 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ സര്‍വേ. ഇന്‍ഡി മുന്നണി 118 സീറ്റും മറ്റുള്ളവര്‍ 41 സീറ്റുകളും നേടുമെന്നാണ് അഭിപ്രായ വോട്ടെുപ്പില്‍ പ്രവചിക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി 329 മുതല്‍ 350 വരെ സീറ്റുകളും ഇന്‍ഡിയിലെ കോണ്‍ഗ്രസ് 27 മുതല്‍ 47 സീറ്റുകളും നേടും. ഡിഎംകെ 24 മുതല്‍ 28 സീറ്റുവരെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 മുതല്‍ 22 സീറ്റുവരെയും തൃണമൂല്‍ 17 മുതല്‍ 21 സീറ്റുവരെയും ബിജെഡി 10 മുതല്‍ 1 വരെയും ആപ്പ് അഞ്ചു മുതല്‍ ഏഴു വരെയും മറ്റു പാര്‍ട്ടികളെല്ലാം കൂടി 92 സീറ്റുവരെയും നേടാം. ബംഗാളില്‍ ബിജെപി തൃണമൂലിനെ പിന്നിലാക്കുക തന്നെ ചെയ്യുമെന്നാണ് സര്‍വേയില്‍ തെളിയുന്നത്. നിലവില്‍ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിലുള്ളത്. ഇക്കുറി 20 മുതല്‍ 24 സീറ്റുകള്‍ വരെ നേടാം.
തമിഴ്നാട്ടില്‍ രണ്ടു മുതല്‍ ആറു സീറ്റുകള്‍ വരെ ബിജെപി നേടും. ഡിഎംകെ 21 മുതല്‍ 22 വരെ സീറ്റുകളും കോണ്‍ഗ്രസ് അഞ്ചു മുതല്‍ 7 വരെ സീറ്റുകളും എഐഎഡിഎംകെ ഒന്നു മുതല്‍ 7 വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചു വരെ സീറ്റുകളും നേടും. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഡിഎംകെയ്ക്ക് വലിയ കുറവ് സംഭവിക്കും. മറ്റുള്ളവരില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമുണ്ട്.
ഡിഎംകെ 28 ശതമാനം വോട്ടും കോണ്‍ഗ്രസ് 18 ശതമാനവും എഐഎഡിഎംകെ 17 ശതമാനവും വോട്ട് നേടുമെന്നും ബിജെപിക്ക് 19 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. കര്‍ണാടകത്തില്‍ ബിജെപി 23 സീറ്റുകള്‍ വരെയും കോണ്‍ഗ്രസ് നാലു മുതല്‍ ആറു സീറ്റുകള്‍ വരെയും നേടും. ജെഡിഎസിന് രണ്ടു സീറ്റുവരെയാണ് പ്രവചനം. ദക്ഷിണ ഭാരതത്തില്‍ നിന്ന് എന്‍ഡിഎ 99 സീറ്റുകളും ഇന്‍ഡി മുന്നണി 81 സീറ്റുകളും മറ്റുള്ളവര്‍ 30 സീറ്റുകളും നേടും.
കേരളത്തില്‍ ഒന്ന് ബിജെപി കേരളത്തില്‍ ഒരു സീറ്റുനേടുമെന്നാണ് സര്‍വേ. കോണ്‍ഗ്രസിന് എട്ടു മുതല്‍ പത്തുവരെയും ഇടതു മുന്നണിക്ക് ആറു മുതല്‍ എട്ടു വരെയും ലീഗിന് രണ്ടുവരെയും മറ്റുള്ളവര്‍ക്ക് രണ്ടുവരെയും സീറ്റുകള്‍ ലഭിക്കും.
തെലങ്കാനയില്‍ ബിജെപിക്ക് നാലു മുതല്‍ ആറു സീറ്റു വരെയും കോണ്‍ഗ്രസിന് എട്ടു മുതല്‍ പത്തുവരെയും ബിആര്‍എസിന് ഒന്നു മുതല്‍ മൂന്നുവരെയും ഒവൈസിയുടെ പാര്‍ട്ടിക്ക് രണ്ടു സീറ്റുവരെയും ലഭിക്കും.
മഹാരാഷ്ട്രയില്‍ ബിജെപി 27 മുതല്‍ 31 വരെയും എന്‍ഡിഎയിലുള്ള ശിവസേന(ഷിന്‍ഡെ) നാലു മുതല്‍ ആറുവരെയും എന്‍സിപി(അജിത് പവാര്‍) മൂന്നുവരെയും സീറ്റ് നേടും. കോണ്‍ഗ്രസ് ഒരു സീറ്റും ശിവസേന ഉദ്ധവ് ഏഴു മുതല്‍ ഒന്‍പതു വരെയും എന്‍സിപി (പവാര്‍) ഒന്നു മുതല്‍ മൂന്നുവരെയും നേടാം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നാണ് സര്‍വേ പറയുന്നത്. ആസാമില്‍ ബിജെപി 11 മുതല്‍ 13 വരെയും കോണ്‍ഗ്രസും എഐയുഡിഎഫും ഓരോസീറ്റും നേടാം. വടക്കു കിഴക്കന്‍ മേഖലയില്‍ ബിജെപി നാലു മുതല്‍ ആറുവരെയും കോണ്‍ഗ്രസ് രണ്ടും മറ്റുള്ളവര്‍ നാലു മുതല്‍ ആറുവരെയും നേടാം.
ഗോവയില്‍ ബിജെപി രണ്ടു വരെയും കോണ്‍ഗ്രസ് ഒരു സീറ്റും നേടാം. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ബിജെപി മൂന്നു മുതല്‍ അഞ്ചുവരെയും കോണ്‍ഗ്രസ് ഒന്നു മുതല്‍ മൂന്നുവരെയും നേടാം.
മധ്യപ്രദേശില്‍ ബിജെപി 28 മുതല്‍ 29 വരെയും കോണ്‍ഗ്രസ് ഒന്നും നേടിയേക്കാം. എന്‍ഡിഎയ്ക്ക് 59 ശതമാനം വോട്ടും ഇന്‍ഡി മുന്നണിക്ക് 37 ശതമാനം വോട്ടുമാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്. ഛത്തീസ്ഗഡില്‍ പത്തു മുതല്‍ 11 വരെ സീറ്റുകളും ബിജെപിക്കാണ്. കോണ്‍ഗ്രസ് ഒന്നില്‍ ജയിച്ചേക്കാം. രാജസ്ഥാനില്‍ ബിജെപി 25 വരെ സീറ്റുകള്‍ നേടാം. കോണ്‍ഗ്രസ് ഒന്നും. ബിജെപിക്ക് 55 ശതമാനം വോട്ടാണ് ലഭിക്കുക. ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി കരസ്ഥമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: