ആലപ്പുഴ: ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാവണം എന്ന മോഹമാണ് ചിലര്‍ക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎല്‍എയും എംപിയുമൊക്കെ ആവുന്നതെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്. മാദ്ധ്യമ സ്ഥാപനത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്നും അദ്ദേഹം. പറഞ്ഞു.
പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലര്‍ ഇപ്പോഴും തന്നെ ജെട്ടി സുധാകരന് എന്നു വിളിക്കാറുണ്ട്. എന്നാല്‍ താന്‍ പൂജാരിമാരെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല. ഹിന്ദു വിഭാഗത്തിലെ പുരോഹിതന്മാര് ഒഴികെയുള്ളവര്‍ നല്ല വസ്ത്രമാണ് ധരിക്കുന്നതെന്നും ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചാല്‍ താന്‍ ചത്തു പോകും എന്ന് പലരും പറഞ്ഞു. എന്നാല്‍ താനത് സ്ഥാപിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന് പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: