ന്യൂദല്‍ഹി: വ്യക്തമായി ധാരണയോടെയായിരുന്നു ജനറല്‍ ബിബിന്‍ റാവത്ത് തീരുമാനങ്ങളെടുത്തിരുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
രാജ്യത്തിന്റെ ദേശീയ ഇച്ഛയ്‌ക്കും നിലനില്‍പ്പിനും ദേശീയ നായകന്മാര്‍ അനിവാര്യമാണ്. അദ്ദേഹത്തെ പോലുള്ള ധീരന്മാരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തേണ്ടതും അവ പുതുതലമുറയ്‌ക്ക് പ്രചോദനമാക്കേണ്ടതും അത്യാവശ്യമാണ്. ഭാരതത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിബിന്‍ റാവത്തിന്റെ 66-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.
രണ്ട് മനസ്സോടെയല്ല, എപ്പോഴും ഒറ്റത്തീരുമാനമായിരുന്നു റാവത്തിന്റെത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെടുക്കുന്നതിന് പ്രത്യേകതകളുണ്ടായിരുന്നു. ഇന്ന് ജനറല്‍ ബിപിന്‍ റാവത്ത് നമുക്കിടയില്‍ ഇല്ല. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രതിച്ഛായയും ജനങ്ങള്‍ക്കും സൈനികര്‍ക്കും പ്രചോദനമായി മാറണം. ലോകത്ത് ഇപ്പോള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അത്ഭുതങ്ങള്‍ക്കായി നാം ഒരുങ്ങിയിരിക്കണമെന്നും തന്റെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് ഡോവല്‍ പറഞ്ഞു.
കര, നാവിക, വ്യോമ സേനകള്‍ക്ക് വ്യത്യസ്തമായ സംസ്‌കാരമാണെങ്കിലും പൊതുവായ ഒരു സംസ്‌കാരം രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ പറഞ്ഞു. അതേസമയം, ജനറല്‍ ബിപിന്‍ റാവത്തും ഞാനും ഒരേ റെജിമെന്റില്‍ നിന്നുള്ളവരാണെന്നും എന്നാല്‍ ഞങ്ങളുടെ ബറ്റാലിയനുകള്‍ വ്യത്യസ്തമാണെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു. സായുധസേനയുടെ രണ്ടാമത്തെ സിഡിഎസായി ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇവിടെയും എന്റെ ജോലി കുറച്ചുകൂടി എളുപ്പമായി. പരിഷ്‌കാരങ്ങളുടെ പ്രാരംഭ ഗണം അദ്ദേഹം ആവിഷ്‌കരിച്ചു.
അവരുടെ ആശയങ്ങളെയും ധാരണകളെയും യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ ഇത് എന്നെ സഹായിക്കുന്നു. രാജ്യത്തെ ആദ്യത്തെ സിഡിഎസ് എന്ന നിലയില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഡിഎസ് പദവി പ്രഖ്യാപിച്ച് സൈനികകാര്യ വകുപ്പ് വേര്‍പെടുത്തി പരിഷ്‌കാരങ്ങളുടെ ആദ്യ പാത സ്വീകരിച്ചത് ഭാരത സര്‍ക്കാരാണ്.
ഇത് ധീരവും പ്രധാനവുമായ ഒരു പ്രഖ്യാപനമായിരുന്നു. ഇതിനെ പരിഷ്‌കാരങ്ങളുടെ ആരംഭ പോയിന്റ് എന്ന് വിളിക്കാം. ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിവെച്ചത് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.
രാജ്യത്തിനും സൈന്യത്തിനും കനത്ത നഷ്ടമാണ് ജനറല്‍ റാവത്തിന്റെ മരണമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ പറഞ്ഞു. 2021 ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് മരിച്ചത്. തമിഴ്നാട്ടിലെ കൂനൂരില്‍ ഉച്ചയ്‌ക്ക് 12.2നാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നത്. ജനറല്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ 14 സൈനികര്‍ അതില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: