തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വയ്‌ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശം നല്‍കി. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപനവും ഉണ്ടാകില്ല.
കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. മത്സര ഫലത്തെക്കുറിച്ചു വ്യാപക പരാതി ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണു വിസി നിര്‍ദേശം നല്‍കിയത്. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും.
കലോത്സവം ആരംഭിക്കും മുന്‍പുതന്നെ വിവാദത്തിലായിരുന്നു. ഇന്‍തിഫാദ എന്ന പേരിട്ടതാണ് കാരണം. പേരുമാറ്റിയെങ്കിലും നടത്തിപ്പ് അവതാളത്തിലായി.ഫലപ്രഖ്യാപനത്തിനു പണം വാങ്ങിയെന്ന് ആരോപിച്ച് 3 വിധികര്‍ത്താക്കളെ പൊലീസ് അറസ്റ്റു ചെയ്തു. തങ്ങളെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് കെഎസ്‌യുക്കാര്‍ മത്സരവേദിയില്‍ പ്രതിഷേധിച്ചിരുന്നു. വിധികര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് മാര്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തത്. എസ്എഫ് ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: