ന്യൂദല്‍ഹി: കോണ്‍ഗ്രസുകാരാണ് എന്നെ ബിജെപിയാക്കിയതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍. ഒരു പാര്‍ട്ടിക്കു വേണ്ടാത് നല്ലൊരു ലീഡറിനേയാണ്, അതാണ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ കണ്ടത്. മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവര്‍ പ്രതികരിച്ചു.
ഒരുതരത്തിവുള്ള ഓഫറുകളും ആരും തന്നിട്ടില്ല. ബിജെപിയില്‍ ചേരുന്നത് സ്വന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലഭിക്കുമെന്ന ഉറപ്പുള്ളതു കൊണ്ടാണ്. ഒരു മാധ്യമത്തിനു നല്കിയ ഫോണിങ് അഭിമുഖത്തിലാണ് പത്മജ തന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് സ്ഥിരീകരിച്ചത്. മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ.
തന്നെ തോല്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന് നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: