തൃശൂര്‍ : ജില്ലയില്‍ സി പി ഐയുടെ ചേര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.
14 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ എട്ടുപേര്‍ രാജിവച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര് രമേഷ് കുമാര്‍, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവരുടെ ഏകാധിപത്യ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. സി സി മുകുന്ദന് എംഎല്‍എയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്നാണ് ആരോപണം. എംഎല്‍എയുടെ പി എ അസ്ഹര്‍ മജീദിനെ പുറത്താക്കിയതില്‍ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എംഎല്‍എയുടെ അഡീഷണല്‍ പിഎ യും സിപിഐ ചേര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന അസ്ഹര്‍ മജീദിനെ മണ്ഡലം സെക്രട്ടറി പി.വി അശോകന്റെയും മറ്റു തത്പര കക്ഷികളുടെയും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് പുറത്താക്കി. ലോക്കല്‍ കമ്മിറ്റില് ചര്‍ച്ച ചെയ്യാതെയും ,പല പ്രവര്‍ത്തകരുടെയും എതിര്‍പ്പും അവഗണിച്ചാണ് പുറത്താക്കല്‍ എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: