കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ ”സര്‍ക്കസ് കൂടാരത്തിലെ ബഫൂണ്‍ ‘ എന്നാക്ഷേപിച്ച എം.എം മണിയെ പിണറായി വിജയന്‍ ഇടപ്പെട്ട് വിദഗ്ധ ചികിത്സക്ക് അയക്കണമെന്ന് എന്‍ ഹരി.
തുരുമ്പടിച്ച ചങ്ങലയില്‍ കിടന്ന് ജീര്‍ണ്ണിച്ച മണിയാശന്റെ മനസ്സിലെ വ്രണങ്ങള്‍ ‘ സെപ്റ്റിക്കായിരിക്കുന്നു’ അതുകൊണ്ടാണ് സമനിലതെറ്റി പലതും വിളിച്ചു പറയുന്നത്.
എസ്എഫ്‌ഐ ഒ അന്വേഷണം വീണ വിജയന്റെ ഏക്‌സാലോജിക്കിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, അതില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാന്‍വേണ്ടിയാണ് കേരളത്തിന്റെ പൂരപ്പാട്ടുകാരനെകൊണ്ട് ഇത്തരം കോമളിത്തരം വിളിച്ചു പറയിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
എം.എം.മണിക്ക് ആവശ്യമായ ചികിത്സ കൊടുക്കുവാന്‍ പിണറായി മന്ത്രിസഭയൊ, പാര്‍ട്ടിയൊ തയ്യാറായില്ലെങ്കില്‍, അതിനുള്ള ചികിത്സ കൊടുക്കുവാന്‍ ബി.ജെ.പിക്കറിയാം. നമ്പര്‍വണ്‍ കേരളത്തില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ ഗുജറാത്തിലോ, ഉത്തര്‍പ്രദേശിലോ പാര്‍ട്ടിചിലവില്‍ കൊണ്ടുപോയി ചികിത്സിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനുമുന്‍പ് കാലിലെ ചങ്ങല അഴിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: