വിവരങ്ങള്‍ http://recruitment.crpf.gov.in ല്‍
സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകള്‍
ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ (സിആര്‍പിഎഫ്) കായികതാരങ്ങള്‍ക്ക് ഗ്രൂപ്പ് സി നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷിക്കാം. ഭാരതീയരായ പുരുഷന്മാര്ക്കും വനിതകള്‍ക്കുമാണ് അവസരം. സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ ഡിസിപ്ലിനുകളിലായി 169 ഒഴിവുകളുണ്ട്. നിയമനം താല്കാലിക മാണെങ്കിലും സ്ഥിരപ്െടുത്തി കിട്ടാവുന്നതാണ്. അതത് ഇനങ്ങളില്‍ / ഡിസിപ്ലിനില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള കായികതാരങ്ങളായിരിക്കണം.
ഇനിപറയുന്ന ഡിസിപ്ലിനുകളിലാണ് ഒഴിവുകള്‍-
ജിംനാസ്റ്റിക്, ജൂഡോ, വുഷു, ഷൂട്ടിംഗ്, ബോക്സിംഗ്, അത്ലറ്റിക്സ്, ആര്‍ച്ചറി, റെസ്റ്റലിംഗ് ഫ്രീസ്റ്റൈല്‍, ഗ്രീക്കോ റോമന്‍, തെയ്ക്കോണ്ടോ, വാട്ടര്‍സ്പോട്സ് കയാക്ക്, കാനോയ്, റോവിംഗ്, ബോഡി ബില്‍ഡിംഗ്, സ്വിമ്മിംഗ്, ഡൈവിംഗ്, ട്രയാത്ത് ലോണ്‍, കരാട്ടെ, യോഗ, ഇക്വിസ്ട്രിയന്‍, യാക്കിംഗ്, ഐസ് ഹോക്കി, ഐസ് സ്കേറ്റിംഗ്, ഐസ് സ്കൈയിംഗ്.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18-23 വയസ് നിയമാനുസൃത വയസ്സിളവുണ്ട്. 2021 ജനുവരി ഒന്നിനും 2023 ഡിസംബര്‍ 31 മധ്യേ ബന്ധപ്പെട്ട സ്പോട്സ്/ ഗെയിംസ് ഇനങ്ങളില്‍ (ജൂനിയര്‍ ആന്റ് സീനിയര്‍) സംസ്ഥാനത്തെ/ രാജ്യത്തെ പ്രതിനിധികരിച്ചോ അന്തര്‍ദ്ദേശീയ തലത്തിലോ പ്രതിഭ തെളിയിച്ചിട്ടുള്ള വരാകണം. ഇന്റര്‍- യൂണിവേഴ്സിറ്റി ടൂര്‍ണമെന്റുകളിലും നാഷണല്‍ സ്കൂള്‍ ഗെയിമുകളിലും പങ്കെടുത്ത് കഴിവുതെളിയിച്ചിട്ടുള്ളവരെയും പരിഗണിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം http://recruitment.crpf.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടികജാതി/ വര്‍ഗ്ഗകാര്‍ക്കും ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ 21700-69100 രൂപ ശമ്പളനിരക്കില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ നിയമിക്കും. പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: