ആലപ്പുഴ : ഓട്ടോറിക്ഷ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച് തലയ്‌ക്ക് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് ആഷിബിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പുലയൻവഴി ഭാഗത്ത് വച്ച് ആഷിബ് കുടുംബവുമായി സഞ്ചരിച്ച ബൈക്ക് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് നിർത്തിയതിനെതുടർന്ന് ബാക്കിൽ ഇടിച്ച് അപകടം ഉണ്ടായി. തുടർന്ന് ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടെ ആഷിബ് കയ്യിൽ ഉണ്ടായിരുന്ന ഹെൽമറ്റ് വച്ച് അയാളുടെ തലയ്‌ക്കു അടിക്കുകയുമായിരുന്നു.
അടിയേറ്റ ഓട്ടോ ഡ്രൈവറുടെ തലയിൽ ആറു സ്റ്റിച്ച് ഉണ്ട്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലിസ് ആഷിബിന് എതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി ആഷിബിനെ സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: