അയോധ്യ: ഭൂമി വില കുത്തനെ കുതിച്ചുയരുമ്പോഴും ഭാവിയില്‍ ഉണ്ടാകാവുന്ന ബിസിനസ് സാധ്യത കണക്കിലെടുത്ത് അവിടെ തങ്ങളുടെ 250ാം ശാഖ തുറന്നിരുന്നു കല്യാണ്‍ ജ്വല്ലേഴ്സ്. ഇപ്പോള്‍ സീതയുടെയും രാമന്റെയും രാമക്ഷേത്രത്തിന്റെയും രൂപങ്ങള്‍ കൊത്തിയ നിമഹ് എന്ന പ്രത്യേക ആഭരണശ്രേണിയുമായി എത്തിരിയിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്സ്.
സെന്‍കോ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്ന കമ്പനി പ്രത്യേക സിയാറാം കളക്ഷനുമായി എത്തിയിരിക്കുകയാണ്. പ്രാണപ്രതിഷ്ഠയെ പ്രതീകമാക്കി ആഭരണം നിര്മ്മിച്ചുതരുമോ എന്ന് ആവശ്യപ്പെട്ട് ഒട്ടേറെ അന്വേഷണങ്ങള്‍ വന്നെന്ന് വൈകെ ജ്വല്ലേഴ്സ് ഉടമ യോഗേഷ് സിംഘാള്‍. ഇതിനെ തുടര്‍ന്ന് ജനവരി 22നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ 22 ഗ്രാം ഭാരമുള്ള മോതിരങ്ങള്‍ പുറത്തിറക്കിയെന്നും അവ ചൂടപ്പം പോലെ വിറ്റുതീര്‍ന്നുവെന്നും യോഗേഷ് സിംഘാള്‍ പറയുന്നു.
ജയ്പൂര്‍ വാച്ച് കമ്പനി രാം പഞ്ചായത്തന് ഓട്ടോമാറ്റിക് ക്ലോക്കാണ് പുറത്തിറക്കിയത്. ഇതിന്റെ വില എത്രയെന്നോ? 65000 രൂപ. പിന്നെ 5000 രൂപ വിലയിലുള്ള കീചെയിനും ഇറക്കി. പേര് രാം ദര്‍ബാര്‍ കീചെയിന്‍. രാം പഞ്ചായത്തന് ഓട്ടോമാറ്റിക് ക്ലോക്കീലാ രാമന്റെ കിരീടധാരണവും അഞ്ച് ഘടകങ്ങള്‍ എന്ന നിലയ്ക്ക് രാമന്,സീത, ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍, ഹനുമാന് എന്നീ രൂപങ്ങളും ചേര്‍ത്തു.
പവന് ഗുപ്തയുടെ പിപി ജ്വല്ലേഴ്സ് പുറത്തിറക്കിയ അയോധ്യ കളക്ഷന്‍സ് എന്ന ആഭരണം 22 കാരര്രിലാണ്. അതില്‍ വിലകൂടിയ മരതകം, റൂബി, അതുപോലെ പേള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു. രാമയണത്തെയാണ് ഈ ആഭരണങ്ങളില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഈ ആഭരണശ്രേണിയിലെ പ്രധാന ഒരിനം ഒരു നെക്ലേസാണ്. അതില്‍ രാമക്ഷേത്രം കൊത്തിയിട്ടുണ്ട്. വളരെ വിശദമായിത്തന്നെയാണ് രാമക്ഷേത്ര്ം കൊത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: