കൊച്ചി: വൈഗ കൊലക്കേസ് അന്തിമ വിധി ഇന്ന്. എറണാകുളം പോക്സോ കേസ് ജഡ്ജി കെ സോമനാണ് വിധി പറയുക. രാവിലെ 11 മണിയോടെ വിധി പറയും. 11-കാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹനാണ് പ്രതിയെന്നാണ് കണ്ടെത്തൽ. 3,400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പോലീസ് സമർപ്പിച്ചിരിക്കുന്നത്.
2021 മാർച്ച് 21-നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാർ പുഴയിലാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിന് ശേഷം ഇരുവരെയും കുറിച്ച് വിവരമുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.തുടർന്ന് പിതാവിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ കർണാടകയിൽ കാർവാറിൽ നിന്നും സനുമോഹനെ പിടികൂടി. ഇതോടെയാണ് ക്രൂര കൃത്യത്തിന്റെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുക എന്നതായിരുന്നു പിതാവിന്റെ ലക്ഷ്യം. മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ചാണ് മകളെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: