Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനു മോഹന്റെ അറസ്റ്റ്; ദുരൂഹതകള്‍ നീങ്ങാതെ

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും സംശയം ഉയരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Apr 20, 2021, 12:28 pm IST
in Kerala

കൊച്ചി: സനു മോഹന്‍ തന്നെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കി. അതുകൊണ്ട് തന്നെ കൊല നടത്തിയത് സനുവാണെന്ന് ഉറപ്പിക്കുമ്പോഴും എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന കാര്യങ്ങളില്‍  അവ്യക്തത തുടരുകയാണ്. ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു സനു മോഹന്‍ ഞെരിച്ചു കൊല്ലുകയായിരുന്നു. ഞെരിച്ചു കൊല്ലവേയാണ് രക്തക്കറ ഫ്ളാറ്റില്‍ വീണതും. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും സംശയം ഉയരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കാക്കനാട് നടത്തിയ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വൈഗയുടെ വയറ്റില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോന്‍ വാളയാര്‍ വിട്ടതായി വിവരം കിട്ടിയിരുന്നു. ഇതില്‍ നിന്നു തന്നെ കൊലയാളി സനുവാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് സനുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. ഈ ദൗത്യവും സനുവിന്റെ ഇടപെടല്‍ കൊണ്ട് ഇല്ലാതാകുകയാണ് ഉണ്ടായത്. കൊലപാതകം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ സനു ശ്രമിച്ചതോടെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മൊഴിയും സംശയത്തിലായിട്ടുണ്ട്. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തിയെന്നാണ് പോലീസ് വിലിയിരുത്തുന്നത്. ഡിജിറ്റല്‍ തെളിവുകളൊന്നും ബാക്കിവയ്‌ക്കാതെയാണ് സനു രക്ഷപ്പെടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകള്‍ ബാക്കിവയ്‌ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

സനു പറയുന്നതു പോലെ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്്. സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഒരു സമയം പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറയുന്നു.  

നിലവില്‍ സനുവിനെ മാത്രമാണു സംശയിക്കുന്നത്. ഫ്ളാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഇതില്‍ നിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് തീരുമാനം. തുടര്‍ന്നു തെളിവെടുപ്പു നടത്തും. മുംബൈയില്‍ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

സനുവിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യും.  സനുവിനെയും ഒപ്പമിരുത്തി ഭാര്യയെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവം നടക്കുന്ന മാര്‍ച്ച് 21നോടു ചേര്‍ന്നുള്ള ഏതാനും ദിവസങ്ങളായി സനു സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. പിടിയിലാകുമ്പോള്‍ ഇയാളില്‍നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയിരുന്നു. ഇതു മറ്റാര്‍ക്കും അറിയാത്ത ഫോണായിരുന്നെന്നാണു പറഞ്ഞിരിക്കുന്നത്. കൃത്യമായ പ്ലാനിങ്ങില്ലെങ്കില്‍ പിന്നെ ഇത്തരത്തില്‍ ഒരു ഫോണ്‍ കൈവശം വച്ചത് എന്തിനാണ് എന്നതു സംശയത്തിന് ആക്കം കൂട്ടുന്നു. മകളെ പുഴയില്‍ ഉപേക്ഷിക്കുമ്പോള്‍ അവള്‍ മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവില്‍ വച്ചാണ് ഇയാള്‍ അറിയുന്നതെന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പോലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ ഏറെയുണ്ട്. ഇവയുടെ ചുരുള്‍ അഴിച്ചാല്‍ മാത്രമേ കേസ് അന്വേഷണം പൂര്‍ണതയില്‍ എത്തുകയുള്ളൂ.

Tags: സനു മോഹന്‍Vaiga Murder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈഗ കൊലക്കേസ് വിധി ഇന്ന്; പിതാവിനെതിരെ സമർപ്പിച്ചത് 3,400 പേജിന്റെ കുറ്റപത്രം

Kerala

വൈഗ കൊലക്കേസ്; വിധി നാളെ

Kerala

വൈഗയെ കൊന്നത് ബാധ്യതയാകുമെന്ന് കണ്ട്, നാടുവിട്ട് വേഷം മാറി ജീവിക്കാന്‍ പദ്ധതിയിട്ടു, സനുമോഹനെതിരെ കൊലക്കുറ്റം; കുറ്റപത്രം നൽകി

Ernakulam

വൈഗയുടെ കൊലപാതകം: സനു മോഹനെതിരെ തെളിവ് ശക്തം, ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്

Kerala

സനുമോഹന്റെ മൊഴികളില്‍ വൈരുദ്ധ്യം, ഭാര്യയ്‌ക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും; കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.