കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്കൂള്‍ ബസുകള്‍ ഉപയോഗിച്ചു. കോഴിക്കോട്ട് ജില്ലയിലെ നാലു മണ്ഡലങ്ങളിലായിരുന്നു ഇന്നലെ നവകേരള സദസുകള്‍ നടന്നത്. കോഴിക്കോട് ബീച്ചില്‍ നടന്ന നവകേരള സദസിലേക്ക് ആളെക്കൂട്ടാന്‍ നഗരത്തിലെ എയ്ഡഡ് സ്കൂളുകളുടെ ബസുകള്‍ ഉപയോഗിച്ചു.
അച്യുതന് ഗേള്‍സ് ഹൈസ്കൂള്‍, ഭാരതീയ വിദ്യാഭവന്, ബിഇഎം ഹയര്‍സെക്കന്‍ഡറി, പ്രോവിഡന്‍സ് ഗേള്‍സ് സ്കൂള്‍ തുടങ്ങിയ വിവിധ വിദ്യാലയങ്ങളിലെ ബസുകളിലാണ് സദസിലേക്ക് ആളെ എത്തിച്ചത്. ബാലുശ്ശേരിയില്‍ നാല് സ്കൂള്‍ ബസുകള്‍ ഇതിനായി ഉപയോഗിച്ചു. എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ വാഹനങ്ങളാണ് വ്യാപകമായി ഉപയോഗിച്ചത്.
നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെട്ടാല്‍ സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് വെല്ലുവിളിച്ചാണ് ആളുകളെയെത്തിക്കാന്‍ വീണ്ടും സ്കൂള്‍ ബസുകള്‍ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നി
ര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള വിഷയങ്ങള്‍ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സ്കൂള്‍ ബസ് ഉപയോഗിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന് ആണ് കോടതിയെ അറിയിച്ചിരുന്നത്. കൂടാതെ, നവകേരള സദസിനു ആളുകളെയെത്തിക്കാന്‍ സ്കൂള്‍ ബസുകള്‍ വിട്ടുനലികണമെന്ന് നിര്‍ദേശം നല്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍ക്കോട് കോട്ടോടി സ്വദേശി നലികിയ ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: