മുംബൈ: അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം വീണ്ടും ഉയര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ന നിലയ്ക്കാണ് മൂന്ന് പ്രധാന അദാനിക്കമ്പനികളിലെ കൂടുതല്‍ ഓഹരികള്‍ വാങ്ങി ഉടമസ്ഥത വിപുലപ്പെടുത്താനുള്ള ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
മാധ്യമങ്ങളില്‍ അദാനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കാറ്റുപിടിക്കാതെ വന്നപ്പോള്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്കുന്ന വിവിധ രാജ്യങ്ങളിലെ ജേണലിസ്റ്റുകളുടെ കട്ടായ്മയായ ഒസിസിആര്‍പി(ഓര്‍ഗനൈസ് ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) എന്ന ഗ്രൂപ്പ് മറ്റൊരു റിപ്പോര്‍ട്ടും അദാനിയ്ക്കെതിരെ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. വസ്തുതകള്‍ ഇല്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ടും പോളിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം തന്നെ പൊടിതട്ടിയെടുത്തതാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉടനെ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമങ്ങളില്‍ കോളിളക്കം ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.
അദാനിയുടെ സുപ്രധാന കമ്പനിയായ അദാനി എന്റര്‍ പ്രൈസസില്‍ 69.87 ശതമാനം ആയിരുന്നു ഇതുവരെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത ഇപ്പോള്‍ അത് രണ്ട് ശതമാനം ഓഹരികൂടി വാങ്ങി 71.93 ശതമാനമാക്കി ഉയര്‍ത്തി. കെംപാസ് ട്രെയ്ഡ് ആന്റ് ഇന്‍വെസ്റഅറ് മെന്റ് , ഇന്‍ഫിനിറ്റ് ട്രേയ്ഡ് ആന്റ് ഇന്‍വെസ്റ്റ് മെന്റ് എന്ന അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് 67.65 ശതമാനത്തില്‍ നിന്നും അദാനി ഗ്രൂപ്പ് അദാനി എന്റര്‍പ്രൈസസിലെ ഓഹരിവിഹിതം 69.87 ശതമാനമാക്കി ഉയര്‍ത്തിയത്. തുറന്ന വിപണിയില്‍ (ഓപ്പണ്‍ മാര്‍ക്കറ്റ്) നിന്നാണ് ഓഹരികള്‍ വാങ്ങുന്നത്. ആഗസ്തിനും സെപ്തംബറിനും ഇടയിലാണ് ഓഹരികള്‍ വാങ്ങിയത്.
അദാനി പോര്‍ട്സിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത 63.06 ശതമാനത്തില്‍ നിന്നും 65.23 ശതമാനമാക്കിയും ഈയിടെ ഉയര്‍ത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീസര്‍ജന്റ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഒരു ശതമാനം ഓഹരികളും എമര്‍ജിങ്ങ് മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്റ് ഡിഎംസിസി 1.2 ശതമാനം ഓഹരികളും വാങ്ങി.
അദാനി എനര്‍ജിയിലെ ഓഹരി ഉടമസ്ഥത 70.41 ശതമാനത്തില്‍ നിന്നും 72.56 ശതമാനമാക്കിയും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ഉയര്‍ത്തിയിരുന്നു. പുതുതായി 2.4 കോടി ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ ജെല്‍റ്റ് ബെറി ട്രേഡ് ആന്റ് ഇന്‍വെസ്റ്റ് മെന്റ് ആണ് ഈ ഓഹരികള്‍ വാങ്ങിയത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: