തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍ എംപി പികെ ബിജു നിഷേധിച്ചു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പികെ ബിജു പറഞ്ഞു.എന്നാല്‍, പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി അനില്‍ അക്കര ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണെന്ന് അനില്‍ അക്കര പറഞ്ഞു.
എന്നാല്‍ ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടണമെന്ന് പി കെ ബിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്തുകയാണ് അനില്‍ അക്കരെ ചെയ്യുന്നത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും- പി കെ ബിജു വ്യക്തമാക്കി.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ താന്‍ പുറത്തുവിട്ട രേഖ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ വെല്ലുവിളിക്കുന്നതായി അനില്‍ അക്കര പറഞ്ഞു.പികെ ബിജുവിന്റെ പേര് ആധികാരികമായാണ് പറഞ്ഞത്.
ബാങ്ക് തട്ടിപ്പ് കേസില്‍ പികെ ബിജുവും ഷാജനും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേസിലെ ഒന്നാം പ്രതിയുടെ പേരില്ലെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി. നേരത്തെ പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച രേഖ അനില്‍ അക്കര സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു. അന്വേഷണ കമ്മിഷന് അംഗമല്ലായിരുന്നു എന്നായിരുന്നു പികെ ബിജുവിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: