ഒറ്റപ്പാലം: ആദ്യത്തെ സ്വരൂപമാണ് ഭഗവാൻ ഗണപതിയെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഗണപതി ഭഗവാൻ നിന്ദിക്കപ്പെട്ടത് സങ്കടകരമാണെന്നും മൂകാംബികയിലെ മുഖ്യ അര്ച്ചകന് സുബ്രഹ്മണ്യ അഡിഗ. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രൃസമര സേനാനിയായ ബാലഗംഗാധര തിലകൻ ആരംഭിച്ചതാണ് ഗണേശോത്സവം. ഹിന്ദുക്കളുടെ ഐക്യത്തിന് വേണ്ടിയാണ് ഉത്സവം ആരംഭിച്ചത്. കേരളത്തിലെ എല്ലാ ഹിന്ദുവീടുകളിലെല്ലാം ഗണേശോത്സവം ആഘോഷിക്കപ്പെടണമെന്ന് സുബ്രഹ്മണ്യ അഡിഗ പറഞ്ഞു.
എല്ലാ വ്യക്തിയിലും ഗണപതി ചൈതന്യമുണ്ട്. ഗണപതി ഭഗവാനെ നിന്ദിക്കുന്നവരെ എതിര്‍ക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കണം.- സുബ്രഹ്മണ്യ അഡിഗ ചൂണ്ടിക്കാട്ടി.
നമ്മുടെ ദൈവങ്ങളെ അപഹസിക്കുന്നവർക്ക് മറുപടി നൽകണം. തീക്ഷ്ണമായി വേണം പ്രതികരിക്കാൻ. അല്ലെങ്കിൽ വരുന്ന തലമുറയ്ക്കായി നമുക്ക് നൽകാനുള്ളത് ഒരു മിത്ത് മാത്രമാകും. തലമുറകൾക്കി മുമ്പുള്ള സംസ്കാരം തന്നെ ഇല്ലാതാകും. എല്ലാ വ്യക്തിയിലും ഗണപതി ചൈതന്യമുണ്ട്. ഭഗവാനെ നിന്ദിക്കുന്നവരെ പ്രതിരോധിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: