ന്യൂയോർക്: 2025 ൽ നടക്കാൻ പോകുന്ന കെഎച്ച്എൻഎയുടെ സിൽവർജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ നടത്താൻ ഇവിടുത്തെ ബഹുപൂരിപക്ഷം ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി തയ്യാറായിരിക്കുകയാണ്. ന്യൂയോർക് സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഗോപിനാഥ കുറുപ്പിനെ അടുത്ത പ്രസിഡന്റായി നിർദ്ദേശിക്കാനും ന്യൂയോർക്കിലെ ഹൈന്ദ വസമൂഹം തീരുമാനിച്ചു.
ന്യൂയോർക്കിൽ നടന്ന കെഎച്ച്എൻഎയുടെ റീജിയണൽ കൺവൻഷനിൽ വച്ച് അടുത്ത പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പിന്റ പേര് എൻബിഎ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നിർദ്ദേശിക്കുകയും ഏവരും കരഘോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ വർഷം നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെഎച്ച്എൻഎ കൺവെൻഷനിൽ ആയിരിക്കും തീരുമാനം ഉണ്ടാവുക.
ഗോപിനാഥക്കുറുപ്പ് കെഎച്ച്എൻഎയുടെ ആരംഭകാലം മുതൽ അടിയുറച്ചു പ്രവർത്തിക്കുകയും റീജിയണൽ വൈസ്പ്രസിഡന്റ്, ഡയറക്ടർ ബോർഡ് മെംബർ, ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ, 2007ൽ ന്യൂയോർക്കിൽ നടന്ന കൺവെൻഷൻ ചെയർ എന്നിങ്ങനെ വിവിധ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് . 1984ൽ ന്യൂയോർക്കിലേക്ക് കുടിയേറിയ കാലം മുതൽ സാമൂഹിക, സാമുദയായിക, സാസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ന്യൂയോർക് ഹഡ്സൺ വലി മലയാളി അസ്സോസിയേഷൻ പ്രസിഡന്റ്, റോക്ലാൻഡ് കൗണ്ടി ഓഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, അവിഭക്ത ഫൊക്കാന കൺവൻഷൻ കൾച്ചറൽ ചെയർ പേഴ്സൺ, ഫോമായുടെ ന്യൂയോർക് റീജിയണൽ വൈസ് പ്രസിഡന്റ്, ഇൻഡോ -അമേരിക്കൻ ലയൺസ് ക്ലബ് പ്രസിഡന്റ്, ന്യൂയോർക് നായർ ബനവലന്റ് അസോസിയേഷൻ പ്രസിഡന്റ്, ആയും പ്രവർത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട് . ഇപ്പോൾ ന്യൂയോർക് അയ്യപ്പസേവാ സംഘം പ്രസിഡന്റ്, കെഎച്ച്എൻഎയുടെ ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കെഎച്ച്എൻഎയുടെ അടുത്ത പ്രസിഡണ്ട് ആയി പ്രവർത്തിക്കുവാൻ താല്പര്യവും അതോടൊപ്പം മുഴുവൻ സമയ പ്രവർത്തനത്തിന് തൻ സന്നദ്ധനെന്ന് കുറുപ് പറഞ്ഞു. ഇനിയുള്ള തന്റെ പ്രവർത്തനം ഹൈന്ദവ സംസ്കൃതിയിലേക്ക് അടുത്ത തലമുറയെ കൊണ്ടുവരുന്നതിനും അവരെ സനാതന ധർമ്മത്തിനും രാഷ്ട്രത്തിന്റ അഭിവൃദ്ധിക്കും ഉതകുന്ന ഉത്തമ പൗരൻമ്മാരാക്കി മാറ്റുക എന്നിവ മുൻനിർത്തി ആയിരിക്കും. അതുപോലെ ഹൈന്ദവഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്, അതിനുവേണ്ടി ജാഗരൂഗനായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു എന്ന് കുറുപ്പ് പ്രവർത്തകരെ അറിയിച്ചു. അടുത്തിടെ സ്പീക്കർ ഷംസീർ നടത്തിയ ഹൈന്ദവവിരുദ്ധ പ്രസ്താവനയിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ പ്രതിക്ഷേധം സംഘടിപ്പിച്ചിരുന്നു
ഒരു ഇലക്ഷൻ അനിവാര്യമായി വന്നാൽ അംഗങ്ങളുടെ വിലയേറിയ സമ്മതിദാനം നൽകി തന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കുറുപ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ കോട്ടയത്ത് ചമ്പക്കര കളരിക്കൽ കുടുംബാംഗമായ ഗോപിനാഥക്കുറുപ്പിന്റ പിതാവ് ശിവരാമപ്പണിക്കരും മാതാവ് സാവിത്രിയമ്മയും ആണ്. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും ബി.കോം പാസായ ശേഷം പാലക്കാട് ഇൻസ്ട്രുമെന്റഷനിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുമ്പോഴാണ് 1984 ൽ അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ ഓമന കുറുപ്പ്, മക്കൾ ഹരിദാസ് കുറുപ്പ്, ശ്രീപ്രിയ കുറുപ്പ് , ദേവീപ്രിയ കുറുപ്പ് , ജയനാഥ് കുറുപ്പ് എന്നിവരാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: