“ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെക്കുറിച്ച് ചർച്ച വേണ്ടെന്ന് പറയാൻ മാത്രം പ്രതിപക്ഷം ആരെയാണ് ഭയപ്പെടുന്നതെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
“ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെക്കുറിച്ച് ഇതിനോടകം തന്നെ വിപുലമായ കൂടിയാലോചനകൾ നടന്നിട്ടുണ്ട്. പ്രസ്തുത ബില്ലും അതിലെ ആശയങ്ങളും പാർലമെന്റിന്റെ സംയുക്ത സമിതിയിലൂടെ കടന്നുപോയതുമാണ്. നമ്മൾ ഇതിനകം തന്നെ വൈകിയിരിക്കുന്നു; ഇനിയും കൂടുതൽ കാലതാമസം വരുത്താൻ കഴിയില്ല, കാരണം വ്യക്തിഗത വിവരങ്ങൾ ചൂഷണം ചെയ്യുന്ന രീതി നിർത്തലാക്കുന്നത്തിനുദേശിച്ചുള്ളതാണ് ഈ ബിൽ.
ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ ബില്ലിനെക്കുറിച്ചുള്ള ചർച്ച ആരംഭിക്കാൻ പ്രതിപക്ഷം ആരെയാണ്, എന്തിനെയാണ് ഭയപ്പെടുന്നത്? ഇത്തരമൊരു സുപ്രധാന ബില്ലിന്റെ അവതരണത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാട് തന്നെ ഏറെ ദുരൂഹമായി തോന്നുന്നു.
“ഈ സമ്മേളനകാലത്ത് തന്നെ മണിപ്പൂരിലടക്കം നിരവധി വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതുപോലെ ഈ ബില്ലിലും രാഷ്ട്രീയം കളിക്കുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”, വാർത്ത ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: