കൊഴിഞ്ഞാമ്പാറ: അപകടാവസ്ഥയിലാണ് കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റിലെ കെഎസ്ഇബിയുടെ കാലപ്പഴക്കം ചെന്ന മീറ്റര്‍ ബോര്‍ഡുകളെല്ലാം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിനുള്ളില്‍ കടകള്‍ക്കു വേണ്ടി സ്ഥാപിച്ച മീറ്ററുകളില്‍ പലതും കെഎസ്ഇബി അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പഴകി ദ്രവിച്ച മെയിന്‍ സ്വിച്ചുകളും കെട്ടുപിണഞ്ഞു കിടക്കുന്ന കേബിളുകളുമുള്ള വൈദ്യുതി പ്രവഹിക്കുന്ന ബോര്‍ഡ് ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നതായാണ് പരാതി. സ്കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ ബസ് കാത്തുനില്ക്കുന്ന സ്റ്റാന്റ് കൂടിയാണിത്. കെട്ടിടത്തിനു കേടുപാടുകളുള്ളതിനാല്‍ വെള്ളം ഈ മീറ്റര്‍ ബോര്‍ഡ് പരിസരം വഴി ഒലിച്ചിറങ്ങുന്നത് വന്‍ ദുരന്തത്തിന് വഴിയൊരുക്കുന്നതാണ്.
തറനിരപ്പില്‍ നിന്നും മൂന്നടി പോലും ഉയരമില്ലാതെ സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിലെ ഇളകിയ കേബിളുകള്‍ കെഎസ്ഇബി അധികൃതര്‍ മാറ്റാതിരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സ്ഥലത്തെ കച്ചവട ക്കാരും പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: