ശ്രീനഗര്‍: ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ 15 സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്രയ്ക്ക് പുറത്ത് ആദ്യമായി നടന്ന യോഗത്തില്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ശിവസേന ഭാരവാഹികളുമായി ഷിന്‍ഡെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വച്ചാണ് ആശയവിനിമയം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളില്ശിവസേനയെ എങ്ങനെ ശക്തിപ്പെടുത്താമെന്നും അദ്ദേഹം അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതായി പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രതലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ശിവസേനയ്ക്ക് സഖ്യമുള്ളതിനാലും ലോക്സഭയില്‍ 13 സീറ്റുകളുള്ളതിനാലും ബിജെപിയുടെ സഹായത്തോടെ ശിവസേന പാര്‍ട്ടി വിപുലീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഭാരവാഹികള്‍ക്കും അവരുടെ അഭിപ്രായം അവതരിപ്പിക്കാന്‍ അവസരം നല്കി. ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചാണ് 2022ല്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഷിന്‍ഡെ അധികാരത്തിലെത്തിയത്.
2022 ജൂണില്‍, ഷിന്‍ഡെയും 39 ശിവസേന എംഎല്‍എമാരും ഉദ്ധവ് താക്കറെയ്ക്കെതിരെ മത്സരിക്കുകയും ഇത് മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന് ശിവസേനയുടെ പേരും വില്ലും അമ്പും ചിഹ്നവും ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: