തിരുവനന്തപുരം: ബാലരാമപുരത്തെ ഖദീജത്തുള്‍ അറബിക് കോളെജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അസ്മിയയുടെ (17) ദുരൂഹമരണത്തിന് പിന്നിലെ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
ബീമാപള്ളി സ്വദേശിനിയായ അസ്മിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ സമരം ആരംഭിച്ചിരുന്നു.
ഇതോടെ പൊലീസ് ഇടമനക്കുഴി ഖജീജത്തുള് അറബിക് കോളെജിലെ ജീവനക്കാരെയും അധ്യാപകരെയും അസ്മിയയുടെ സഹപാഠികളെയും ചോദ്യം ചെയ്തുവരികയാണ്. ഏകദേശം 60 പേരില്‍ നിന്നും മൊഴിയെത്തുവെന്നാണ് അറിയുന്നത്. ഒരു അധ്യാപിക നിരന്തരം അസ്മിയയെ ശകാരിച്ചിരുന്നതായി ഉമ്മ റഹ്മത്ത് ബീവി പറയുന്നു. അതുമാത്രമാണോ അസ്മിയയുടെ സമ്മര്‍ദ്ദത്തിന് കാരണമെന്ന് അറിയില്ല. കോളെജ് അധികൃതരും അസ്മിയയെ അധിക്ഷേപിച്ചിരുന്നതായി ഉമ്മ റഹ്മത്ത് ബീവി പറയുന്നു.
ആത്മഹത്യയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മിയ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിലെ അധികൃതരില്‍ നിന്നുള്ള പീഢനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം മകളെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്ന് അറിയിക്കുകയായിരുന്നു. അധികൃതരുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന് ഉമ്മ റഹ്മത്ത് ബീവി പറയുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: