ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജോലി ലഭിച്ച 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നിയമനക്കത്തുകള്‍ കൈമാറും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിപാടി.
രാജ്യത്തുടനീളം 45 സ്ഥലങ്ങളില്‍ റോസ്ഗര് മേള നടക്കും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാരുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉടനീളം റിക്രൂട്ട്മെന്റുകള്‍ നടക്കുന്നുണ്ട്.
ഗ്രാമീണ ഡാക് സേവക്സ്, കൊമേഴ്സ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട്സ് ക്ലര്‍ക്ക്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ടാക്സ് അസിസ്റ്റന്റുമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, നഴ്സിംഗ് ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് പ്രൊഫസര്‍, തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍ നടക്കുന്നത്.റോസ്ഗര് മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കും.
വിവിധ വകുപ്പുകളില്‍ പുതിയതായി നിയമിതരായ എല്ലാവര്ക്കും വേണ്ടിയുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സായ കര്‍മ്മയോഗി വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: