കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സിയും എഫ്സി ഗോവയും. രണ്ട് ടീമുകളും ആദ്യ കളിയില്‍ തോറ്റിരുന്നു. അതിനാല്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. വൈകിട്ട് അഞ്ചിനാണ് കളി.
ഗോകുലം ആദ്യ കളിയില്‍ എടികെ മോഹന്‍ബഗാനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ എഫ്സി ഗോവ ജംഷഡ്പൂര്‍ എഫ്സിയോട് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. രാത്രി 8.30ന് നടക്കുന്ന രണ്ടാം കളിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടാനായി എടികെ മോഹന്‍ബഗാനും ജംഷഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടും. ഇന്ന് ജയിച്ച് സെമി സാധ്യത ഉറപ്പാക്കുക എന്നതാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: