തിരുവനന്തപുരം: കോര്പ്പറേഷന് നിയമനക്കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരമുള്ള ശുപാര്‍ശ നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് സര്‍ക്കാരിന് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട്.
ഇത് കൂടാതെ മേയറുടേതെന്ന പേരില്‍ പുറത്തിറങ്ങിയ കത്ത് കണ്ടെത്താന്‍ വിജിലന്‍സ് സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കത്തിന്റെ ഉറവിടം കണ്ടെത്തി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കില്‍ മാത്രമേ ഇത് വ്യാജമാണോയെന്ന് അറിയാന്‍ സാധിക്കൂവെന്നതാണ് വിജിലന്‍സ് സംഘത്തിന്റെ നിലപാട്. കത്ത് പുറത്തുവന്ന് ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പകര്‍പ്പ് മാത്രമാണ് കണ്ടെത്താനായത്. അതിനാല്‍ കത്തെഴുതിയിട്ടില്ലെന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നുമുള്ള മേയര്‍ ആര്യ രാജേന്ദ്രന്റേയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല. കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇത് അഴിമതി നിരോധനത്തിന്റെ പരിധിയില്‍ അന്വേഷണം നിലനില്‍ക്കൂ. പോലീസ് അന്വേഷണമാണ് അതിന് വേണ്ടത്. നിയമനം നടക്കാത്തതിനാല്‍ കത്ത് വിവാദം വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ല.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്നിന്റെ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. കത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാര്‍ പരാതിയില്‍ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുന്‍വര്‍ഷങ്ങളെ നിയമനങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലന്‍സ് വിശദീകരണം.
നിലവില്‍ കേസില്‍ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ടെങ്കിലും കത്ത് കണ്ടെത്താനായിട്ടില്ലെന്ന് തന്നെയാണ് അവരുടേയും നിലപാട്. അന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്നാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ മേയറുടേയും അനാവൂര്‍ നാഗപ്പന്റേയും മൊഴി വിശ്വാസത്തിലെടുത്ത് കത്ത് വ്യാജമാണെന്നും, വ്യാജ കത്തിനെതിരെ ക്രൈംബ്രാഞച് അന്വേഷണവും നടന്നു വരികയാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: