തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന് ജയിലായിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്താനിരുന്ന അഭിപ്രായ സ്വാതന്ത്ര്യസംരക്ഷണ
സമ്മേളനം ഉപേക്ഷിച്ചു. സംഘപരിവാര ഭീഷണിയെ തുടര്‍ന്നുള്ള പോലീസ്, നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റി വെച്ചിരിക്കുന്നു. എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനെ അന്യായമായി രണ്ടു വര്‍ഷമായി ജയിലിലിടച്ചതില്‍ പ്രതിഷേധിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും അദ്ദേഹത്തിന്റെ ഉറ്റവരുടെയും ജനാധിപത്യ അവകാശം നിഷേധിച്ച ഈ നടപടി ഈ ‘ഇടതു മതേതര, ഭരണം നടക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന വിശദീകരണത്തോടെയാണ് പരിപാടി ഉപേക്ഷിച്ച കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, എം കെ രാഘവന് എം പി, കെ കെ രമ (എം എല്‍ എ), മുസ്ലീം ലീഗ് എം എല്‍ എ, പി ഉബൈദുള്ള, മുന്‍ നക്സലൈറ്റ് ഗ്രോ വാസു, കോണ്‍ഗ്രസ് നേതാവ് കെ പി നൗഷാദലി, കേരള പത്രപ്രവര്‍ത്തക യൂണിയന് സെക്രട്ടറി അഞ്ജന ശശി, പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാന്, തേജസ് മുന്‍ മുഖ്യപത്രാധിപര്‍ എന്‍ പി ചെക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധിഖ് എന്നിവര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്..നിരോധിത സംഘടനയ്ക്ക് വേണ്ടി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തയാളെ പിന്തുണച്ചുകൊണ്ട് നടത്തുന്ന സമ്മേളനത്തിനെതിരെ ് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പോലീസ് അനുമതി നിഷേധിച്ചു.
കേരള പത്രപ്രവര്ത്തകയൂണിയന് കേരളത്തില്‍ പരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ലങ്കിലും ദല്‍ഹിയില്‍ മെഴുകുതിരി കത്തിക്കല്‍ നടത്തുന്നുണ്ട്. സിദ്ദിഖ് കാപ്പന് ജയിലായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് വൈകിട്ട് 6 മണിക്ക് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നിലാണ് ഒത്തുചേരല്‍.കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറി സിദ്ദിഖ് കാപ്പന് അറസ്റ്റിലായ ഒക്ടോബര്‍ 5 നമുക്ക് ഒരിക്കലും മറക്കാനാവില്ലന്നാണ് പ്രസിഡന്റ് പ്രസൂന്‍ എസ് കണ്ടത്ത്, സെക്രട്ടറി ഡി.ധനസുമോദ് എന്നിവര്‍ അറിയിച്ചിരിക്കുന്നത്.
സിദ്ദിഖ് കാപ്പന് 2018 വരെ തേജസ് പത്രത്തിന്റെ ദില്ലി ലേഖകനായിരുന്നു. പത്രം പൂട്ടിയപ്പോള്‍ അഴിമുഖം എന്ന വെബ് പോര്‍ട്ടലില്‍ വല്ലപ്പോഴും എഴുതാന്‍ തുടങ്ങി. എസ്ഡിപിഐയുടെ ദില്ലി ഓഫീസ് സെക്രട്ടറി ആയി. കെയുഡബ്ല്യുജെയുടെ ദില്ലി യൂണിറ്റ് സെക്രട്ടറിയുമായി
ഈ സമയത്താണ് ഹത്രാസ് സംഭവം. മാധ്യമങ്ങലെല്ലാം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. സംഭവം തണുത്തപ്പോളാണ് സിദ്ദിഖ് കാപ്പന്് ഹത്രാസിലേക്ക് പുറപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ മൂന്ന് നേതാക്കളുമായി വെളുപ്പിന് ആഗ്ര അതിര്‍ത്തിയില്‍ എത്തിയ കാപ്പന് പോലീസിന്റെ യാദൃച്ഛികമായ ചെക്കിങ്ങില്‍ പെട്ടു. പരസ്പരവിരുദ്ധമായ സംസാരത്തിലും കയ്യിലെ ലാപ്ടോപില്‍ ഉണ്ടായിരുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് നാലു പേരെയും അറസ്റ്റ് ചെയ്തു
കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹത്രാസില്‍ ജാതിക്കലാപം ആസൂത്രണം ചെയ്ത് പണം മുടക്കിയ റൗഫ് ഷെറീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഈഡി അറസ്റ്റ് ചെയ്തു..
കെയുഡബ്ല്യുജെ ആദ്യമായി തങ്ങളുടെ ഒരു അംഗത്തിന്റെ ക്രിമിനല്‍ കേസില്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുത്തു. കപില്‍ സിബല്‍ ആയിരുന്നു വക്കീല്‍. ഏതാണ് ഈ കെയുഡബ്ല്യുജെ എന്നും ഇങ്ങനെ ഒരു വക്കീലിനെ വെയ്ക്കാന്‍ എവിടെ നിന്നാണ് പണം എന്നും യുപി പോലീസ് അന്വേഷിച്ചു. ഇതെല്ലാം സുപ്രീം കോടതിയില്‍ ഹാജരാക്കി.കാപ്പന് വേണ്ടി കെയുഡബ്ല്യുജെ വന്നതിനെ കോടതി വിമര്‍ശിച്ചു. ഒടുവില്‍ കാപ്പന്റെ ഭാര്യ തന്നെ വരേണ്ടി വന്നു. എന്നിട്ടും സുപ്രീം കോടതി ജാമ്യം കൊടുത്തില്ല.കാപ്പന് കീഴ്ക്കോടതിയില്‍ പോയി.അവിടെയും അലഹബാദ് ഹൈക്കോടതിയിലും ജാമ്യം കിട്ടാതെ കാപ്പന് ഇപ്പോള്‍ വീണ്ടും സുപ്രീം കോടതിയില്‍ എത്തി. ജാമ്യം നല്‍കിയെങ്കിലും ഇതേവരെ ജയിലിനു പുറത്തിറങ്ങാന്‍ കാപ്പന് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: