Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 11:49 am IST
in India

ന്യൂദല്‍ഹി: കേരള ഹൗസില്‍ 2015ല്‍ ഉണ്ടായ ബീഫ് വിവാദം പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ ബുദ്ധിയില്‍ ഉദിച്ച തന്ത്രമായിരുന്നുവെന്ന് യുപി പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ബിജെപിക്കു തടയിടാനും ഹിന്ദു- ക്രിസ്ത്യന്‍ ഭിന്നത സൃഷ്ടിക്കാനും ആയിരുന്നു നീക്ം. കേരള ഹൗസ് കാന്റീനിലെ ബീഫിനെ പശുവിറച്ചിയാക്കി ചിത്രീകരിക്കാനുള്ള ഗൂഡ പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷന്‍ ഏറ്റത് കോയയുടെ ശിഷ്യനായ സിദ്ദിഖ് കാപ്പനും. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസിന്റെ ലേഖകനായിരുന്നു കാപ്പന്‍. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹിയും ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനും കാപ്പനൊപ്പം ഗൂഡാലോചനയില്‍ പങ്കാളികളായി എന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേരള പത്രപ്രവര്‍ത്തകയൂണിയനെതിരെ യുപി പോലീസ് അന്വേഷണം നടത്താനും കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാനും ഉള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു.

ജന്തര്‍ മന്ദറില്‍ ഗോവധ നിരോധന ബാനറുമായി സ്ഥിരം ധര്‍ണ നടത്തുന്ന ഹിന്ദുസേന നേതാവ് വിഷ്ണു ശര്‍മ്മയെയാണ് ക്വട്ടേഷന്‍ സംഘം കുടുക്കിയത്. കേരള ഹൗസ് കാന്റീനില്‍ പശു ഇറച്ചി വിളമ്പുന്നുവെന്നു സംഘം വിഷ്ണു ശര്‍മ്മയെ തെറ്റിദ്ധരിപ്പിച്ചു. ഡല്‍ഹിയില്‍ പലയിടത്തും ലഭ്യമായ പോത്തിറച്ചിയാണ് കേരള ഹൗസ് കന്റീനിലെ ബീഫ് എന്നു തിരിച്ചറിയാനുള്ള വിവരം വിഷ്ണു ശര്‍മ്മയ്‌ക്ക് ഇല്ലാതെ പോയി. കേരള ഹൗസ് കന്റീനില്‍ ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞ സമയം നോക്കിയാണ് ക്വട്ടേഷന്‍ സംഘം വിഷ്ണു ശര്‍മ്മയേയും അനുയായികളെയും കേരള ഹൗസ് കാന്റീനിലേക്ക് കൊണ്ടു പോയത്. ബീഫ് ഉണ്ടോയെന്ന ചോദ്യത്തിന് കന്റീന്‍ കാഷ്യര്‍ ഉണ്ടെന്നു പറഞ്ഞു ടോക്കന്‍ നീട്ടിയതും അടിപൊട്ടി. ബീഫ് വിവാദത്തിനു ഗംഭീര തുടക്കം.
കന്റീനില്‍ നടന്ന അക്രമത്തില്‍ ഭയപ്പെട്ട റസിഡന്റ് കമ്മിഷണര്‍ തല്‍ക്കാലത്തേക്ക് മെനുവില്‍ നിന്നു ബീഫ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. കാപ്പന്റെ ക്വട്ടേഷന്‍ ടീം കാത്തിരുന്ന സുവര്‍ണാവസരം. കേരള ഹൗസ് കന്റീനിലെ സ്ഥിരം ലഞ്ചുകാരായ കെയുഡബ്ല്യുജെക്കാരെ അണിനിരത്തി കേരള ഹൗസിനു മുന്നില്‍ പ്രകടനം നടത്തി. ബീഫ് വിലക്ക് നീക്കാന്‍ എം പിമാരുടെ പ്രതിഷേധം വന്‍ വാര്‍ത്തയായി. അവസാനം റസിഡന്റ് കമ്മിഷണര്‍ വിലക്കു നീക്കി സമരം അവസാനിപ്പിച്ചു.
കേരള ഹൗസില്‍ ബീഫ് വിലക്ക് നീങ്ങിയതോടെ വിവാദം തണുത്തെങ്കിലും കാപ്പന്‍ ടീം അടങ്ങിയില്ല. ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തി സംഘര്‍ഷം സൃഷ്ടിക്കാമെന്ന ആശയം ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം.ബി. രാജേഷിനു പിടിച്ചു. ഡിവൈഎഫ്‌ഐക്കു പിറകെ എസ് എഫ് യും ക്യാംപസുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി അര്‍മാദിച്ചു. ഇതോടെ എബിവിപിയും രംഗത്തെത്തി. ഹൈദരാബാദിലും ബാംഗ്ലൂരിലും ക്യാംപസുകളില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തിയ എസ് എഫ്‌ഐക്കാരെ തിരഞ്ഞു പിടിച്ച് പഞ്ഞിക്കിട്ടു. കേരളത്തിനു പുറത്തു ബീഫ് ഫെസ്റ്റ് തടി കേടാക്കുന്ന ഐറ്റമാണെന്നു കണ്ട് എസ് എഫ് ഐ പിന്‍മാറി.

മുക്കിനു മുക്കിനു പെറോട്ട – ബീഫ് സുഭേമായ കേരളത്തിലായി പിന്നെ ബീഫ് ഫെസ്റ്റ്. ഗോവധ നിരോധനമില്ലാത്ത കേരളത്തില്‍ ബീഫ് ഫെസ്റ്റിന്റെ പ്രസക്തി എന്താണെന്നു മാത്രം എസ് എഫ് ഐ വിശദീകരിച്ചില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡയില്‍ കരുക്കളായി മാറുകയായിരുന്നു രാജേഷും ശിഷ്യന്മാരും. എം.ബി. രാജേഷിനു പോത്തുരാജേഷ് എന്നവിളിപ്പേരും വീണു.

സംഭവത്തെക്കുറിച്ച്  ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന ഷെരീഫ് ഫേസ് ബുക്കില്‍ എഴുതിയത് ഇങ്ങനെ.

‘കാശ്മീര്‍ വെട്ടിമുറിച്ചതില്‍ ആശങ്കയോടെ ഇന്ത്യ നില്‍ക്കുമ്പോള്‍ മൂന്ന് വര്‍ഷം മുന്‍പുണ്ടായ ആശങ്കയും അതിന്റെ പരിഹാരവുമാണ് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്.

ഉത്തരേന്ത്യയില്‍ ബീഫ് മനഃസമാധാനമായി കഴിക്കാവുന്ന വിരലിലെണ്ണാവുന്ന കാന്റീനുകള്‍ മാത്രമാണുള്ളത്. അവയില്‍ ഒന്നാണ് ഡല്‍ഹിയിലെ കേരള ഹൗസ്. ഒരിക്കല്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ ഹിന്ദുസേനക്കാര്‍ കേരള ഹൗസില്‍ കയറി അക്രമം ഉണ്ടാക്കി. പ്രശ്‌നം പുറത്തറിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പെടാപാട് പെട്ടെങ്കിലും ഈ ദൃശ്യം അന്നത്തെ ചാനല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ധനസുമോദിന്റെ കണ്ണിലുടക്കി. അയാള്‍ ഫോണ്‍ എടുത്തു ഞെക്കി വിളിച്ചതും ഓണ്‍ ചെയ്ത ക്യാമറയുമായി ക്യാമറാമാന്‍ ലിജു ഓടി വന്നു.

ഇന്ത്യയെ ഞെട്ടിച്ച വാര്‍ത്ത ധനസുമോദ് മിന്നല്‍വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മലയാളം മീഡിയകള്‍ വിഷയം തൊട്ടില്ല. പിറ്റേദിവസം ഇറങ്ങിയ മലയാളം പത്രത്തിന്റെ ഡല്‍ഹി എഡിഷനില്‍ ഉള്‍പ്പേജില്‍ ഒരു കുഞ്ഞുകോളം വാര്‍ത്ത മാത്രം. വാര്‍ത്ത പുറത്തു കൊണ്ടുവരുന്നതില്‍ മാത്രമല്ല ഇത് ചര്‍ച ആക്കുന്നതിലും ഈ വിദ്വാന്റെ വിരുത് ഡല്‍ഹി കണ്ടു. എസ്‌ക്ലൂസീവ് വിഷ്വലുകള്‍ എന്‍ ഡി ടിവി, സി എന്‍ എന്‍ ഐബിഎന്‍ തുടങ്ങി എല്ലാ നാഷണല്‍ ചാനലുകള്‍ക്കും പകര്‍ത്തി നല്‍കി. ഇംഗ്‌ളീഷ് ചാനലുകള്‍ വാര്‍ത്ത കൊടുത്തതോടെ നടപടിയുമായി രാജ്നാഥ് സിംഗ് പത്രസമ്മേളനം നടത്തി. ഇതോടെ മലയാളം ചാനലുകളും ഏറ്റെടുത്തു. പിറ്റേദിവസം ഹിന്ദു പത്രം ധനസുമോദിനെ ഇന്റര്‍വ്യൂ ചെയ്തു. ആ ലിങ്ക് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വയ്‌ക്കുന്നു.

An empty stomach and a disturbing sight – The Hindu – https://www.thehindu.com/news/national/other-states/an-empty-stomach-and-a-disturbing-sight/article7820476.ece

ഡല്‍ഹിയുടെ ദാരിദ്ര്യത്തില്‍ വിശപ്പടക്കാനുള്ള ബഡ്ജറ്റിലൊതുങ്ങിയ ഭക്ഷണം സംരക്ഷിക്കാന്‍ മുന്‍പില്‍ നിന്നതിന്റെ നന്ദി സൂചകമായി ധനസുമോദിനും ക്യാമറാമാനും ഡ്രൈവര്‍ക്കും അടക്കം കേരള ഹൗസില്‍ നിന്നും എന്റെ വക ബീഫ് വാങ്ങി ഊണ് കൊടുത്തു..

Tags: Siddique Kappanpopular frontKerala House Beef Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ യങ് ഡെമോക്രാറ്റ്‌സ്

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ
ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)
India

കേരളത്തിലെ മതേതര മമാ ചാനലുകള്‍ മൂടിവെച്ച ലവ് ജിഹാദ്;നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണു; പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്ഐഎസ്

പുതിയ വാര്‍ത്തകള്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.