ഡോ. മന്‍സുഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി
രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു ചുവട് മുന്നോട്ടു വയ്ക്കുമ്പോള്‍, നമ്മുടെ രാജ്യം 130 കോടി ചുവടുകള്‍ മുന്നിലെത്തുന്നു എന്ന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയാറുണ്ട്. സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ബഹുജനങ്ങള്‍ക്കുള്ള പങ്കില്‍ പ്രധാനമന്ത്രിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. 2025ഓടെ ക്ഷയരോഗ മുക്തമായ പുതിയ ഇന്ത്യയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഞ്ചിത ശക്തിയുടെയും ഐക്യത്തിന്റെയും ഈ തരംഗത്തെ നമുക്ക് പ്രയോജനപ്പെടുത്താനാകുമോ? ഓരോ വ്യക്തിയും നല്കുന്ന വളരെ ചെറുതും നിസ്സാരവുമായ സംഭാവന പോലും ജനകീയ പ്രസ്ഥാനത്തിന് (ജന്‍ ആന്ദോളന്) ജ്വലനഹേതുവാകുന്നു. പൊതു ദൗത്യത്തിനായി ഗവണ്മെന്റും രാജ്യത്തെ പൗരന്മാരും ഒത്തുചേരുമ്പോള്‍ വിജയം സുനിശ്ചിതമാണ്. സ്വച്ഛ് ഭാരത് ദൗത്യം, കൊവിഡ്19 പ്രതിരോധകുത്തിവയ്പ്പ് യജ്ഞം, അടുത്തിടെ സമാപിച്ച ‘ഹര് ഘര്‍ തിരംഗ’ പ്രചാരണം എന്നിവയെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.
കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ബഹുജന പങ്കാളിത്തത്തിന്റെയും ഈ തത്വം പ്രയോജനപ്പെടുത്തി ഒരുമിച്ച്, ഒരു രാഷ്ട്രമെന്ന നിലയില്‍, ക്ഷയരോഗ മുക്ത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് നാം പ്രതീക്ഷിക്കുന്നു. 2030 ഓടെ ക്ഷയരോഗ നിര്‍മ്മാര്‍ജനമെന്ന ആഗോള ലക്ഷ്യം, അഞ്ച് വര്‍ഷം മുമ്പ്, 2025ല്‍ തന്നെ കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നമ്മുടെ പ്രധാനമന്ത്രി മുന്നില്‍ വച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലും സംഭാവനയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസത്താല്‍ പ്രേരിതമായി ഈ അഭിലഷണീയമായ ലക്ഷ്യം കൈവരിക്കുന്നതിനാണ് ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ചശഗവെമ്യ പോഷന്‍ പദ്ധതിക്ക് ഇന്ത്യാ ഗവണ്മെന്റ് രൂപം നല്‍കിയത്. ഈ പദ്ധതിക്ക് കീഴില്‍, 2018 മുതല്‍ 2022 ജൂണ്‍ വരെ, ക്ഷയരോഗബാധിതരായ 62.71 ലക്ഷം പേര്‍ക്ക് 1,651 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി ക്ഷയരോഗബാധിതനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപ നേരിട്ട് കൈമാറുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അവരുടെ പോഷക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഹായകമായി.
ഈ സന്ദര്‍ഭത്തില്‍, ആനന്ദിബെന്‍ പട്ടേലിനെ പ്രത്യേകം പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആരംഭിച്ച ക്ഷയരോഗ ദത്തെടുക്കല്‍ പ്രചാരണം ഇപ്പോള്‍ വ്യാപകമായ അഭിനന്ദനം നേടിയിരിക്കുകയാണ്.
അവരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ പ്രചാരണത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്, ‘പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്’ കീഴില്‍, ഇന്ത്യാ ഗവണ്മെന്റ് ചശഗവെമ്യ 2.0 പോര്‍ട്ടല്‍ ആരംഭിച്ചു. 2022 സെപ്തംബര്‍ 9ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. ക്ഷയരോഗ ബാധിതര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആണിത്. ഈ പോര്‍ട്ടലില്‍ ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ചശഗവെമ്യ മിത്രയായി രജിസ്റ്റര്‍ ചെയ്യാം.
ക്ഷയരോഗബാധിതരെ ദത്തെടുക്കുകയെന്നത് ഈ പ്രചാരണത്തിന്റ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. ക്ഷയരോഗ ബാധിതരോടുള്ള നിലവിലുള്ള സാമൂഹിക അയിത്തവും വിവേചനവും ഇല്ലാതാക്കാന്‍ സഹായിക്കുകയും അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും സാമൂഹിക പിന്തുണയും ഉറപ്പാക്കുകയും സാധാരണ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഈ സംരംഭത്തിന് കീഴില്‍, വ്യക്തികള്‍, സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സര്‍ക്കാരിതര സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവര്ക്കും ക്ഷയരോഗ ബാധിതരെ ദത്തെടുക്കുക്കാനും പിന്തുണ നല്‍കാനും കഴിയും. നിങ്ങള്‍ക്കും ചശഗവെമ്യ 2.0 പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിജ്ഞയെടുക്കാം.
ക്ഷയരോഗികള്‍ക്ക് മൂന്ന് തരത്തിലുള്ള പിന്തുണ ആവശ്യമാണ്. ഒന്നാമതായി, അവരുടെ പോഷകാഹാര ആവശ്യകതകള്‍ നിറവേറ്റുന്നതിന്, ആവശ്യകത അടിസ്ഥാനമാക്കിയുള്ള പോഷക ഇനങ്ങള്‍ അടങ്ങുന്ന ഒരു പോഷകാഹാര കിറ്റ് ലഭ്യമാക്കുക. രണ്ടാമത്തേത് ലാബ് അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണ്ണയ ആവശ്യകതകള്‍ക്കുള്ള പിന്തുണയാണ്. മൂന്നാമത്തേത്, മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗത്തിനായി തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനുതകും വിധം നൈപുണ്യവികസനത്തിലൂടെ അവരെ തൊഴില്‍ സജ്ജരാക്കുക എന്നതാണ്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും ബ്ലോക്കിലോ ജില്ലയിലോ കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്കും പരമാവധി മൂന്ന് വര്‍ഷത്തേയ്ക്കും നിങ്ങള്‍ക്ക് ക്ഷയരോഗബാധിതരെ പിന്തുണയ്ക്കാന്‍ കഴിയും.
ക്ഷയരോഗബാധിതര്‍ക്ക് സൗജന്യ രോഗനിര്‍ണയവും സൗജന്യ മരുന്നുകളും മറ്റ് പിന്തുണകളും ഇന്ത്യാ ഗവണ്മെന്റ് നല്കി വരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ക്ഷയരോഗമുക്ത ഭാരതം എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ജനങ്ങളുടെ പിന്തുണയും കൂട്ടായ പ്രവര്‍ത്തനവും അഭൂതപൂര്‍വമായ ഊര്‍ജ്ജം പകര്‍ന്നു നല്‍കും. ഈ ദൗത്യത്തെ സജീവമായി പിന്തുണയ്ക്കാനും മുന്നോട്ട് വരാനും ഞാന്‍ നിങ്ങളോരോരുത്തരോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. അതുവഴി ബഹുജനപങ്കാളിത്തം എന്ന കാഴ്ചപ്പാട് നമുക്ക് യാഥാര്‍ത്ഥ്യമാക്കാനാകും. ദയവായി മുന്നോട്ട് വരിക, ക്ഷയരോഗത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് നിങ്ങളാലാകുന്നതെല്ലാം ചെയ്യുക. ധീരമായും നിശ്ചയദാര്‍ഢ്യത്തോടെയും കൊവിഡിനെതിരെ പോരാടിയതുപോലെ, ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലും നാം വിജയിക്കും.
ഈ സന്ദര്‍ഭത്തില്‍, രാമായണത്തില്‍ നിന്നുള്ള ഒരു ചെറിയ സംഭവം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭഗവാന് ശ്രീരാമന് ലങ്കയിലേക്ക് പാലം പണിയുമ്പോള്‍ ഒരു ചെറിയ അണ്ണാനും സഹായിക്കാനായി മുന്നോട്ടുവന്നു. ഈ ചെറിയ സംഭാവനയ്ക്ക് പോലും ഭഗവാന് ശ്രീരാമന് വളരെയധികം മൂല്യം കല്പിച്ചു. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ‘പ്രധാനമന്ത്രി ടിബിമുക്ത് ഭാരത് അഭിയാന്’ കീഴില്‍ ഇന്ത്യയിലെ പൗരന്മാര് എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സംഭാവനകള്‍ നല്കാന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: