കൊല്ലം : കൊട്ടിയത്ത് വീട്ടില്‍ നിന്നും 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പ്രതി നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഒമ്പത് പേരാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് സ്വദേശികളാണ്.
കുട്ടിയുടെ(ആഷിക്ക്) കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. മര്‍ത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. പാറശാല പോലീസാണ് കുട്ടിയെ രക്ഷിച്ചത്.
ഇവര്‍ ദിവസങ്ങളോളം പ്ലാന്‍ ചെയ്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊട്ടിയത്തു താമസിച്ച് വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്ന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്.
കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്കി ആഷിക്കിനെ ബോധംകെടുത്തിയിരുന്നു. കുട്ടിയെ തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. അതിനിടയിലാണ് പാറശാല പോലീസ് കുട്ടിയെ രക്ഷിക്കുന്നത്. സംഘത്തിലെ ഏക മലയാളിയായ ബിജു ഒഴികെ ബാക്കിയുള്ള എല്ലാവരും ഒളിവലാണ്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.
താന്‍ ആയിരം രൂപ കൂലിക്കായിട്ടാണ് എത്തിയത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയില്ലായെന്നുമാണ് ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയത്. അതിനിടെ പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട് ഇതുപയോഗിച്ച് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: