കൊല്ലം: വൃശ്ചികോത്സവം നടക്കുന്ന പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക നായരും ദര്‍ശനം നടത്തി. ആഗ്രഹസാഫല്യത്തിനായി ഇരുവരും മണികെട്ട് നേര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ക്ഷേത്രം പ്രസിഡന്റ് അനില്‍ ജോയ്, സെക്രട്ടറി പി.സജി, വൈസ് പ്രസിഡന്റ് എം.ജി.നടരാജന്, ജോയിന്റ് സെക്രട്ടറി ദിദേശ് എസ്., ഖജാന്‍ജി ആര്.സത്യനേശന്, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ക്ഷേത്രത്തില്‍ 27 വരെ യാണ് ഈ വര്‍ഷത്തെ വൃശ്ചികോത്സവം. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം ഭജനമഠങ്ങളിലായി പതിനായിരത്തോളം ഭക്തരാണ് ഇവിടെ ഭജനം പാര്‍ക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളും, ജങ്കാര്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൃശ്ചികോത്സവത്തില്‍ ഏഴാം ദിവസമായ ഇന്നലെ സ്വയംവര പാര്‍വ്വതീ ഹോമം,അന്നദാനം, ഓട്ടന്‍ തുള്ളല്‍, തോറ്റപാട്ട് (മാലവയ്പ്പ്), പൂമൂടല്‍, ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണം, നൃത്തസന്ധ്യ എന്നിവ നടന്നു.
എട്ടാം ദിവസമായ ഇന്ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ക്ക് പുറമേ ഉച്ചയ്ക്ക് 12ന് നൃത്തനൃത്യങ്ങള്‍, 4.30ന് തോറ്റംപാട്ട്, 7ന് യാക്കോബായ സഭ, മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗ്ഗീസ് മാര്കുറിലോസിന്റെ പ്രഭാഷണം, 7.15 ന് മാടനൂട്ട്, 9ന് തോറ്റംപാട്ട്, 10ന് നാടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: