കണ്ണൂര്‍ : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കവര്‍ന്ന സംഘത്തിലെ പ്രധാന കണ്ണി അര്ജുന് ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കിലാണ് സ്വര്‍ണ കവര്‍ച്ചയെ സംഘം വിശേഷിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികള്‍ക്ക് അയച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വര്‍ണം കടത്താന്‍ വന്ന മറ്റൊരു സംഘം അര്ജുന് ആയങ്കിയുടെ കാറിനെ പിന്തുടര്ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടമുണ്ടായത്. ഈ പൊട്ടിക്കല്‍ സംഘത്തിന്റെ നിര്‍ണായക കണ്ണി അര്ജുന് ആയങ്കിയാണ്. സംഭവത്തിന് പിന്നിലെ മുഴുവന്‍ തെളിവുകളും അടങ്ങിയ ഐ ഫോണ്‍ അര്ജുന് ആയങ്കി നശിപ്പിച്ചതായും 75 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. സ്വര്‍ണം കവരാന്‍ അര്ജുന് ആയങ്കിക്ക് അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത് എന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കേസില്‍ കൊടി സുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: