തിരുവനന്തപുരം: ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകന് ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ അരവിന്ദന് സിനിമ അവാര്‍ഡ് സംവിധായകന് സാനു ജോണ്‍ വര്‍ഗീസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആര്‍ക്കറിയാം’ എന്ന സിനിമയുടെ സംവിധാന മികവിനാണ് സാനുവിന് അവാര്‍ഡ്.
‘സ്വയംവരം’ സിനിമയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി രാജ്മോഹന്‍ സ്വാഗതം ആശംസിച്ചു. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് അരവിന്ദന് അനുസ്മരണ പ്രഭാഷണം നടത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളെ വിലയിരുത്തി ചലച്ചിത്ര നിരൂപകന് വിജയകൃഷ്ണന് സംസാരിച്ചു. തുടര്‍ന്ന് അവാര്‍ഡിനര്‍ഹമായ ആര്‍ക്കറിയാം സിനിമയുടെ പ്രദര്‍ശനം നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: