മൈസൂരു: കല്ലിലെ കവിതയെന്ന് വിശേഷിപ്പിക്കപ്പെട്ട കാവേരീ തീരത്തെ സോമനാഥപൂരിലെ ഹൊയ്സാല കേശവ ക്ഷേത്രം ലോക പൈതൃകസ്മാരക പട്ടികയിലേക്ക്. യുനസ്കോ സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പതിമൂന്നാം നൂറ്റാണ്ടിലെ ഈ പുരാതനക്ഷേത്രം മുഖം മിനുക്കുകയാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഹൊയ്സാല രാജാവായ നരസിംഹ മൂന്നാമന്റെ കീഴില്‍ ഒരു ഉദ്യോഗസ്ഥനായിരുന്ന സോമനാഥയാണ് 1268ല്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ബേലൂരിലെ ചെന്നകേശവ ക്ഷേത്രവും ഹലേബിഡിലെ ഹൊയ്സാലേശ്വര ക്ഷേത്രവുമാണ് ഈ വര്‍ഷം യുനെസ്കോയുടെ ലോക പൈതൃക പദവി നേടുന്നത്. ഇതുമായി ബന്ധപ്പെട്ട്, ബേലൂരിലെയും ഹലേബിഡിലെയും ക്ഷേത്രങ്ങള്‍ക്കൊപ്പം ഹൊയ്സാല സ്മാരകവും പരിശോധിക്കാന്‍ യുനെസ്കോ സംഘം സോമനാഥ്പൂരിലേക്ക് എത്തും. മൂന്ന് സ്മാരകങ്ങളും യുനെസ്കോ സൈറ്റായി രേഖപ്പെടുത്തുന്നതിന് കേന്ദ്രസാംസ്കാരിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തതോടെയാണ് നവീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്. എഎസ്ഐ ഡയറക്ടര്‍ ജനറല്‍ വിദ്യാവതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്തിടെ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ആഗസ്ത് അവസാനമോ സപ്തംബര്‍ ആദ്യമോ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: