തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണ്. മന്ത്രി സജി ചെറിയാന് മന്ത്രിയായി തുടരാന്‍ എന്ത് അര്‍ഹതയാണ് ഇനി ഉള്ളതെന്നും സാംസ്കാരിക മന്ത്രിക്ക് സംസ്ക്കാരം ഭാഷയിലെങ്കിലും വേണമെന്നും ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മന്ത്രി സജീ ചെറിയാന് മാപ്പ് പറയണം. സാംസ്കാരിക മന്ത്രിക്ക് സംസ്ക്കാരം ഭാഷയിലെങ്കിലും വേണം. അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തും കുട ചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന . ഒരു പരമാധികാര രാഷ്ട്രത്തിന്റെ അടിത്തറയാണ് ഭരണഘടന. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ ഭരണഘടന തൊഴിലാളിവിരുദ്ധമാണന്നും, ജനാധിപത്യവും, മതേതരത്വം, തുടങ്ങിയ കുന്തവും കുടചക്രവുമൊക്കെ എഴുതിവെച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണവും ഉപാധിയുമാണ് ഭരണഘടന എന്ന് കേരളത്തിലെ സാംസ്ക്കാരിക മന്ത്രി പ്രസ്താവന നടത്തുക എന്നത് തികഞ്ഞ ഭരണഘടന വിരുദ്ധതയും മന്ത്രിയായി തുടരാനുള്ള അയോഗ്യതയുമാണ്. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. മന്ത്രി സജി ചെറിയാന് മന്ത്രിയായി തുടരാന്‍ എന്ത് അര്‍ഹതയാണ് ഇനി ഉള്ളത്. മന്ത്രിക്ക് വേണ്ടി ഭരണഘടന പൊളിച്ച് മാറ്റാന്‍ കഴിയില്ല. തൊഴിലാളിവിരുദ്ധവും ജനങ്ങളെ കൊള്ള ചെയ്യാനുള്ള ഉപാധിയുമാണ് ഭരണഘടന എങ്കില്‍ ഈ ഭരണഘടനക്ക് വിധേയമായി മന്ത്രിയായിട്ടുള്ള സജീ ചെറിയാന് നടത്തുന്നത് കൊള്ളയും തൊഴിലാളിവിരുദ്ധതയുമാണന്ന് പറയേണ്ടിവരും. അല്ലങ്കില്‍ മന്ത്രി മാപ്പ് പറഞ്ഞ് രാജീ വെക്കണം. മാപ്പ് പറയാതെ ഒരു നിമിഷം സജി ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: