ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തി കയ്യേറാന്‍ ശ്രമിയ്‌ക്കുന്ന ചൈനയ്‌ക്കും, ജമ്മു കശ്മീരില്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാനും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും വിട്ടുതരുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ഹനിക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ തിരിച്ചടി നല്‍കും. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ല. പ്രതിരോധമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ഓരോ തരി മണ്ണും കാത്ത് സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കയ്യേറാനുള്ള ശത്രുരാജ്യങ്ങളുടെ വ്യാമോഹം ഒരിക്കലും നടക്കില്ലെന്നും അദേഹം വ്യക്തമാക്കി.
രാഷ്‌ട്രീയ എതിരാളികള്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും ഒരു തരി മണ്ണ് പോലും കൈക്കലാക്കാമെന്ന് വിചാരിക്കേണ്ട. ഇന്ത്യയുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന ഒന്നും ഉണ്ടാകാന്‍ അനുവദിക്കില്ല. എന്ത് വിലകൊടുത്തും അത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: