ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. പോലീസ് വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പോയത്. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം പാടില്ലെന്ന് പോലീസ് മുന്‍കൂര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. കെ.സി. വേണുഗോപാലിനെ ദല്‍ഹി പോലീസ് കൈയേറ്റം ചെയ്തെന്ന് ആരോപണമുയര്‍ന്നു.
എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുല്‍ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തുവിട്ടത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും അവിടെ നിന്ന് കാല് നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: