പാലക്കാട് : പണിമുടക്കിനോടനുബന്ധിച്ച് കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കം അഞ്ച് പേര് അറസ്റ്റില്‍. ആലത്തൂര്‍ കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിക്കുകയും ഓഫീസിന് നാശനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പൊതു പണിമുടക്ക് ദിനത്തില്‍ പ്രവര്‍ത്തിച്ച കെഎസ്ഇബി ഓഫീസിലേക്ക് സമരക്കാര്‍ വാഹനങ്ങളില്‍ സംഘടിച്ചെത്തി ജോലി ചെയ്്തിരുന്ന ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസിലെ സാധ സാമഗ്രികള്‍ നശിപ്പിക്കുകയുമായിരുന്നു. സമരാനുകൂലികളുടെ ആക്രമണത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പടെ എട്ടോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് പോലീസ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തത്. പാടൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.സി. പ്രമോദ്, കാവശ്ശേരി ലോക്കല്‍ സെക്രട്ടറി രജനീഷ്, സിപിഎം പ്രവര്‍ത്തകരായ പ്രസാദ്, രാധാകൃഷ്ണന്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
സിഐടിയുവില്‍നിന്ന് അടുത്തിടെ ഐഎന്‍ടിയുസിയിലേക്ക് മാറിയ അഞ്ച് ജീവനക്കാര്‍ക്കും ഒരു ബിഎംഎസുകാരനും സിഐടിയുക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇടതുപക്ഷ യൂണിയന് അനുഭാവിയാണ്. ഇയാള്‍ അടുത്തമാസം വിരമിക്കും.
സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായിട്ടില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ജീവനക്കാരെ ആക്രമിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ല. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ പിന്തിരിപ്പിക്കുക മാത്രമാണ് സമരക്കാര്‍ ചെയ്തെന്നും സിപിഎം നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: