തിരുവനന്തപുരം: പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്ന് ആനത്തലവട്ടം. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്.
സുപ്രീംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. അതിനുശേഷവും ഇന്ത്യയില്‍ എത്രയോ പണിമുടക്കുകള്‍ നടന്നു. ഏതെങ്കിലും ഒരു കോടതി പറഞ്ഞാല്‍ തൊഴിലാളികള്‍ പണിമുടക്കില്‍ നിന്ന് പിന്തിരിയില്ല. അവകാശബോധമുള്ള തൊഴിലാളികളെയും ജീവനക്കാരേയും ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്ന് ആനത്തലവട്ടം പറഞ്ഞു.
പണിമുടക്കിനെ അവഗണിച്ച് കട തുറക്കുമെന്ന് പറയുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സമര വിരോധികളാണെന്ന് ആനത്തലവട്ടം പറഞ്ഞു. ഒരാളെയും ഉപദ്രവിക്കണമെന്നല്ല സമരസമിതിയുടെ നിലപാട്. പണിമുടക്കില്‍ സഹകരിക്കണമെന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: