മുംബൈ: കര്‍ണാടകയിലെ വിദ്യാലയങ്ങളിലെ ഹിജാബ് വിവാദത്തിനിടയില്‍, ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ‘പെഹലെ ഹിജാബ്, ഫിര്‍ കിതാബ്’ (ആദ്യം ഹിജാബ്, പിന്നെ പുസ്തകം) എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നും മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബും ബുര്‍ഖയും ധരിച്ചാണ് വീടിന് പുറത്തിറങ്ങുന്നതെന്നും ഒരു എഐഎംഐഎം പ്രവര്ത്തകന് മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാലത്ത് പെണ്‍കുട്ടികള്‍ വളരെ ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്, ഞങ്ങള്‍ അതിനെതിരെ പ്രതികരിക്കുകയോ അവരെ തടയുകയോ ചെയ്യുന്നില്ല, അതിനാല്‍ ഇസ്ലാമിന് അനുസൃതമായി ഞങ്ങളുടെ പാരമ്പര്യങ്ങള്‍ പിന്തുടരാന് ഞങ്ങളെ അനുവദിക്കണം, എഐഎംഐഎം പ്രവര്ത്തകന് പറഞ്ഞു.കര്‍ണാടകയില്‍ കടുത്ത ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്ന് ഹിജാബ് അണിയറയില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി നേരത്തെ വിമര്‍ശിച്ചിരുന്നു. ‘ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന നമ്മുടെ സഹോദരിമാര്‍ അവരുടെ പോരാട്ടത്തില്‍ വിജയിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 19, 21 എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ് കര്‍ണാടകയില്‍ നടക്കുന്നത്. കര്‍ണാടകയിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞാന്‍ അപലപിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഒവൈസി പറഞ്ഞു.
പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കോളേജ് അഡ്മിനിസ്ട്രേഷനുകള്‍ അംഗീകരിച്ച യൂണിഫോം മാത്രമേ ധരിക്കാവൂ, മറ്റ് മതപരമായ ആചാരങ്ങള്‍ അനുവദിക്കില്ല. ഇതാണ് ഹിജാബ് വിവാദത്തിനു വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: