ചങ്ങനാശ്ശേരി ഈസ്റ്റ്: എല്ലാം ശരിയാക്കാം എന്നു പറയുന്നവരെ പിന്നെ കാണുന്നത് അടുത്ത അപകടം ഉണ്ടാകുമ്പോള്‍. കഴിഞ്ഞ ദിവസം മൂന്നു പേരുടെ മരണത്തിന് ഇടയായപ്പോള്‍ ക്യാമറ സ്ഥാപിക്കാന്‍ 55ലക്ഷം രൂപ എംഎല്‍എ വാഗ്ദാനം ചെയ്തു.
അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടക്കാത്ത പദ്ധതികള്‍ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊടിയ അപകട വളവുകള്‍ നിവര്‍ത്താന്‍ പദ്ധതികള്‍ ഇല്ല. അനേകം ജീവനുകളാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ പൊലിയുന്നത്. അച്ഛനമ്മമാര്‍ കണ്ണീരും കൈയ്യു മായി മരിച്ചു ജീവിക്കുന്നു. ളായിക്കാട് മുതല്‍ കുറിച്ചി ഔട്ട് പോസ്റ്റ് വരെ നിരവധി വലിയ വളവുകളുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതും ഈ വളവുകളിലാണ്. പല പഞ്ചായത്തകളിലേയും അവസ്ഥ ഇതുതന്നെയാണ്.
മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്ത് കളിലും ധാരാളം വളവുകള്‍ അപകടം വരുത്തുന്നു. ഡീലക്സ് പടിയിലെ വളവ് പെരുംതുരുത്തി- ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡിലെ ഏറ്റവും വലിയ അപകടവളവുകളില്‍ ഒന്നാണ്. ഇവിടെ വളവുകള്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി പിഡബ്ലിയുഡി റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധന നടത്തി പോയി. മുണ്ടു പാലാത്തിനും പയനീയര്‍ യു.പി സ്കൂളിനുമിടയിലുള്ള ഭാഗത്തെ വളവുകളാണ് നിവര്‍ത്തേണ്ടത്. ഏകദേശം 25 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇവിടവും ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സ്ഥലമാണ്. പക്ഷെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതല്ലാതെ യാതൊരു നടപടികളും പിന്നീട് ഉണ്ടായിട്ടില്ല.
കുന്നുംപുറം പഴയ പോലീസ് സ്റ്റേഷനു സമീപം ഉള്ള വളവും വളരെ ഭീതി നിറഞ്ഞതാണ്. മുക്കാട്ടു പടിക്കും പഞ്ചായത്ത് പടിക്കും ഇടയിലുള്ള വളവുകളിലും അപകടം നിത്യ സംഭവമാണ്. മാടപ്പള്ളി ഇല്ലിക്കല്‍, നടക്കാപ്പാടം എന്നിവടങ്ങളിലും അപകടങ്ങളും, ആളപായവും ഉണ്ടാകുന്നുണ്ട്. കൊടുംവളവിലെ അമിത വേഗമാണ് അപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാകുന്നത്. സംഘം തിരിഞ്ഞ് രാത്രി കാലങ്ങളില്‍ അമിത വേഗത്തില്‍ വലിയ ശബ്ദത്തില്‍ ബൈക്കുകള്‍ പായുന്നു. ഇത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രാത്രി 9ന് ശേഷമാണ് ഈ കൂട്ടര് ഇത്തരം അഭ്യാസങ്ങളുമായി പുറത്തു വരുന്നത്. ഇത് സാധാരണ വാഹന യാത്രക്കാര്ക്കരുടെ പേടിസ്വപ്നമായി മാറികഴിഞ്ഞു.
ഇവരെ നിരീക്ഷിക്കാന്‍ പോലീസുമില്ല, മോട്ടോര്‍ വാഹന വകുപ്പുമില്ല. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്ന വരെ നേരിടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: