സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കോണ്‍സ്റ്റബിള്‍/ ഫയര്‍ തസ്തികയില്‍ 1149 താല്കാലിക ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പള നിരക്ക് 21700-69100 രൂപ. കായിക ക്ഷമതാപരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഒഎംആര്‍/ കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cisfrectt.in ല്‍ ലഭ്യമാണ്. ഭാരതീയരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 4 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലൂണ്ട്. അപേക്ഷ ഫീസ് 100 രൂപ. എസ്സി/ എസ്ടി/ വിമുക്തഭടന്മാര്ക്ക് ഫീസില്ല.
യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. പ്രായപരിധി 4.3.2022ല്‍ 18-23 വയസ്. പട്ടികജാതി/ വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും വിമുക്തഭടന്മാര് ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരവും പ്രായപരിധി ഇളവുണ്ട്. ശാരീരിക യോഗ്യതകള്‍- ഉയരം 170 സെമിറ്റര്, നെഞ്ചളവ് 80-85 സെമീറ്റര്‍ 5 മീറ്ററില്‍ കുറയാതെ വികാസശേഷിവേണം. ട്രൈബല്‍/ ആദിവാസിവിഭാഗങ്ങളില്പ്പെടുന്നവര്ക്ക് 162.5 സെമിറ്റര് ഉയരവും 77-82 സെമീറ്റര്‍ നെഞ്ചളവും മതിയാകും.
ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരം വേണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റനസ് ഉള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല.
വിവിധ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളിലായാണ് 1149 ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ 40, ലക്ഷദ്വീപില്‍-1, തമിഴ്നാട്-41, കര്‍ണാടക 34 എന്നിങ്ങനെയാണ് ഒഴിവുകള്‍. സംസ്ഥാന/ യൂണിയന് ടെറിട്ടറി അടിസ്ഥാനത്തില്‍ ലഭ്യമായ ഒഴിവുകള്‍ (സംവരണം ഉള്‍പ്പെടെ) വിജ്ഞാപനത്തിലുണ്ട്. അതത് സംസ്ഥാനങ്ങള്‍ക്ക് / യുടിയില്‍ ലഭ്യമായ ഒഴിവുകള്‍ക്ക് പ്രസ്തുത പ്രദേശങ്ങളില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. പ്രാബല്യത്തിലുള്ള ഡൊമിസൈല്‍/ പെര്‍മെനന്റ് റസിഡഷ്യന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അതത് സംസ്ഥാനത്തെ അധികാരികള്‍ നല്കിയ സര്‍ട്ടിഫിക്കറ്റാണ് പരിഗണിക്കുക.
തെരഞ്ഞെടുപ്പിനായുള്ള കായികക്ഷമതാ പരീക്ഷയില്‍ 24 മിനിറ്റിനകം 5 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. ഒഎംആര്‍/ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍ഡ് ആന്റ് റിസണിംഗ്, ജനറള്നോളജ് ആന്റ് അവയര്‍നെസ്സ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ്/ ഹിന്ദി വിഷയങ്ങളിലായി ഒബ്ജടീവ് മള്‍ട്ടി ചോയ്സ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ആകെ 100 മാര്‍ക്കിനാണിത്. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. പരീക്ഷാ തീയതിയും കേന്ദ്രങ്ങളും യഥാസമയം വെബ്സൈറ്റില്‍ ലഭ്യമാകും.
ടെസ്റ്റില്‍ യോഗ്യതനേടുന്നതിന് ജനറല്‍/ ഇഡബ്ല്യുഎസ്/ വിമുക്തഭടന്മാര് എന്നി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35 ശതമാനം എസ്സി/ എസ്ടി/ ഒബിസി വിഭാങ്ങള്‍ക്ക് 33 ശതമാനം മാര്‍ക്ക് വീതം കരസ്ഥമാക്കണം. കായികക്ഷമതാ പരീക്ഷയിലും ടെസ്റ്റിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നല്‍കുക. ഒഴിവുകള്‍ താല്‍ക്കാലിക മാണെങ്കിലും സ്ഥിരപ്പെടുത്തികിട്ടാനിടയുണ്ട്.
കായികതാരങ്ങള്‍ക്ക് സിഐഎസ്എഫില്‍ സിഡ് കോണ്‍സ്റ്റബിളാകാം
സിഐഎസ്എഫില്‍ ഡിസ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ സ്പോര്‍ട്സ് ക്വാട്ടയിലുള്ള 249 ഒഴിവുകളിലേക്ക് (പുരുഷന്മാര് 181, വനിതകള്‍ 68) നിയമനത്തിന് അപേക്ഷിക്കാം. ഭാരത പൗരനായിരിക്കണം.
അത്ലറ്റിക്സ്, ബോക്സിംഗ്, ബാസ്ക്കറ്റ് ബോള്‍, ജിംനാസ്റ്റിക്സ്, ഫുട്ബോള്‍, ഹോക്കി, ഹാന്റ് ബോള്‍, ജൂഡോ, കബഡി,ഷൂട്ടിംഗ്, റൈഫിള്‍, സ്വിമ്മിംഗ്, വേളിബോള്‍, വെയ്റ്റ് ലിഫിറ്റിംഗ്, റെസ്സലിംഗ്, തായ്ക്കോണ്ടോ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്.
ഒരോഡിസിപ്ലിന്/ സ്പെഷ്യലിറ്റിയിലും ലഭ്യമായ ഒഴിവുകള്‍, യോഗ്യതാമാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടി ക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ പ്രത്യേക വിജ്ഞാപനം http://cisfrectt.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറവും വെബ്സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് 100 രൂപ.
പോസ്റ്റല്‍ ഓര്‍ഡര്‍ അല്ലങ്കില്‍ എസ്ബിഐയില്‍ നിന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അധികൃതരുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഓരോ ഡിസിപ്ലിനിലേക്കും അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം വിജ്ഞാപനത്തില്‍ കൊടുത്തിട്ടുണ്ട്. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാര്‍ച്ച് 31 നകം സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ 25500-81100 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാങ്ങളില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: