കൊല്ലം: ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പോലീസ് പിടിയിൽ. തഴുത്തല മിനി കോളനിയിലെ സുധീഷ് ഭവനില്‍ സുധീഷ്(27) ആണ് അറസ്റ്റിലായത്. ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
ജോലിക്ക് പോകണമെന്ന് സുധീഷിനോട് ഭാര്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ എന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നാണ് വിവരം. ജനുവരി 26നും വൈകുന്നേരം ഇതേപേരില്‍ വഴക്കുണ്ടാകുകയും സുധീഷ് വിറകുകഷ്ണം എടുത്ത് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഇവരുടെ ഒന്നര വയസുളള കുഞ്ഞിനെ എടുത്ത് എറിയുകയും ചെയ്തു. കട്ടിലിലേക്ക് വീണ കുട്ടിയ്ക്ക് പരിക്കുണ്ട്.
ജോലിക്ക് പോകണമെന്നും പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ സുധീഷ് തിരികെ എടുത്ത് തരണമെന്നും വഴക്കിനിടെ ഭാര്യ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷിനെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: