തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആലോചനയില്‍. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പങ്കെടുക്കുന്ന കോവിഡ് അവലോകനയോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെയും വിളിച്ചു. ഉയര്‍ന്ന ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് മറ്റു ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറ്റുന്നതാണ് പരിഗണിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം അതിതീവ്രമാകുമെന്നതിനാല് വാക്സിന് എടുക്കാത്ത സ്കൂളുകളില്‍ ചെറിയ കുട്ടികള്‍ക്ക് രോഗം പെട്ടന്ന് പടരുമെന്നാണ് വിദഗ്ധാഭിപ്രായം. അതിനാല്‍, തത്കാലത്തേക്ക് എങ്കിലും സ്കൂളുകള്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതു കൂടാതെ, എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ട നിയന്ത്രണവും ഉണ്ടാകും. ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആള്‍ക്കാരുള്ള എണ്ണം പരിമിതപ്പെടുത്തും. രാത്രികാല, വാരാന്ത്യ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയേക്കും. പൂര്‍ണമായ അടച്ചിടല്‍ ഒഴിവാക്കി പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: