കല്‍പ്പറ്റ: ന്യൂ ഇയര്‍ ആഘോഷത്തിന് വയനാട്ടുകാര്‍ കുടിച്ച് തീര്‍ത്തത് രണ്ടേല്‍ മുക്കാല്‍ കോടി രൂപയുടെ മദ്യം. ഇത് ബീവറേജ് കോര്പ്പറേഷന് വഴി വിറ്റ മദ്യത്തിന്റെ കണക്ക് മാത്രമാണ്. ബാറുകളിലും സമാന രീതിയില്‍ വിറ്റവരവ് നടന്നതായാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ ആറ് കോടിയിലധികം രൂപയുടെ മദ്യം ഒറ്റ ദിവസം കൊണ്ട് വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്തു എന്ന് പറയാം.
ഏറ്റവുമധികം മദ്യ വില്‍പ്പന നടന്നത് കല്‍പ്പറ്റ ബീവറേജിലാണ് ഏറ്റവും കുറവ് അമ്പലവയലിലും. മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുമ്പോഴും വയനാട്ടുകാര്‍ മദ്യം നുകരുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 31 ന് കല്‍പ്പറ്റ ബീവറേജസിലെ തിരക്ക് കാരണം ടൗണില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.
മാനന്തവാടി, പുല്‍പ്പള്ളി, മന്ദന്‍കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ അനുഭവം തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കല്‍പ്പറ്റ ബീവറേജസ് ഔട്ട്ലെറ്റില് 62 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഏറ്റവും കുറവ് അമ്പലവയലിലാണ് ഇവിടെ 32 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. മാനന്തവാടിയില്‍ 58 ലക്ഷത്തിന്റെയും പനമരത്ത് 40 ലക്ഷവും, ബത്തേരിയില്‍ 45 ലക്ഷവും പുല്‍പ്പള്ളിയില്‍ 36 ലക്ഷത്തിന്റെയും മദ്യമാണ് ബീവറേജസ് ഔട്ട് ലെറ്റുകളില്‍ വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: